‘പി.എം. നരേന്ദ്രമോദി’ സിനിമ പ്രിമീയർ ; തിയറ്ററിനു പുറത്ത് ചായയടിച്ച് വിതരണം ചെയ്ത് വിവേക് ഒബ്‌റോയ് ! #BIOPIC

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം പി. എം നരേന്ദ്ര മോദിയുടെ പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിന് പുറത്ത് ചായ വിതരണം ചെയ്ത് നടന്‍ വിവേക് ഒബ്‌റോയ് പുതിയ പ്രൊമോഷൻ മാതൃക കാണിച്ചു.  മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോയിലാണ് നടന്‍ അതിഥികള്‍ക്ക് ചായ വിതരണം നടത്തിയത്. മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ഈ ചിത്രം ഒരുക്കുന്നത്. സഞ്ജയ് ദത്ത് പ്രധാന കഥാപാത്രമായി എത്തിയ ഭൂമിയാണ് ഇദ്ദേഹം സംവിധാനം ചെയ്ത് അവസാന ചിത്രം.

നരേന്ദ്ര മോദിയുടെ ജീവിതസിനിമയിൽ സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയ താരനിര ഈ രാഷ്ട്രീയസിനിമയിൽ അണിനിരക്കുന്നു.