അത്ഭുതപ്പെടുത്തി കളിഞ്ഞു !!! തനിക്ക് മലയാളത്തില്‍ അസൂയ തോന്നിയത് ഒരേയൊരു നടനോട്;-ആ രഹസ്യം വെളിപ്പെടുത്തി ഷെയിന്‍ നിഗം

തന്നെ അസൂയപ്പെടുത്തിയ ഏക നടന്‍ ഫഹദ് ഫാസിലാണെന്ന് യുവതാരം ഷെയിന്‍ നിഗം. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതുവേ ഒരു അഭിനേതാവിനോടും അസൂയ തോന്നിയിട്ട് കാര്യമില്ല, കാരണം അവരുടെ കഴിവുകള്‍ അനുസരിച്ച് അവര്‍ പെര്‍ഫോം ചെയ്യും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ഷെയിന്‍ പറഞ്ഞു.

അന്നയും റസൂലിന്റെ സെറ്റില്‍ വെച്ചുള്ള ഫഹദിക്കയുടെ അഭിനയം ഭയങ്കര രസമാണ്. ആ സിനിമയുടെ മൂടും വേറെ ലെവലായിരുന്നു. വളരെ മികച്ച അനുഭവമായിരുന്നു ആ ചിത്രമെന്നും എന്നും ഷെയിന്‍ പറഞ്ഞു. ഇരുവരും അന്നയും റസൂലിലടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ചിരുന്നു. അവസാനം റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റിസിലും ഫഹദും, ഷെയ്‌നും തിളഭങ്ങിയിരുന്നു.

ഷെയിനിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഇഷ്‌കിന് ഇതിനോടകം മികച്ച ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിട് ശ്രീരാം പാടിയ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.