സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? “അസഹിഷ്ണുത” കിടിലം ടീസറുമായി ബിജു മേനോന്‍…

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

ചിത്രത്തില്‍ ബിജു മേനോന്റെ നായികാ വേഷത്തിലാണ് സംവൃത എത്തുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ജി പ്രജിത്ത് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍, ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍,അനീഷ് എം തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.