അൽപം ഉത്തരവാദിത്വം കാണിക്കണ്ടേ : ശ്രീനിവാസനോട് രേവതി…

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും താനറിയുന്ന ദിലീപ് പൾസർ സുനിക്ക് ഒന്നരക്കോടി രൂപ കൊട്ടേഷൻ നൽകി എന്ന വാർത്ത വിശ്വസിക്കുന്നില്ല എന്നും പറഞ്ഞ ശ്രീനിവാസൻ ഇത് പോലൊരു കാര്യത്തിന് ഒന്നര കോടിയല്ല ഒന്നര പൈസ പോലും ദിലീപ് ചിലവാക്കില്ല എന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു.

WCC ക്ക് എതിരെയും വിമർശനങ്ങൾ ഉന്നയിച്ച ശ്രീനിവാസന് എതിരെ ഇപ്പോൾ എത്തിയിരിക്കുന്നത് നടിയും സംവിധായികയുമായ രേവതിയാണ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് രേവതി ഈ സംഭവത്തോടുള്ള തൻ്റെ നിലപാട് വ്യക്തമാക്കിയത്..

മികച്ച സൃഷ്‌ടികളിലൂടെ നമ്മുടെ ആദരം നേടിയവർ ഇങ്ങനെ സംസാരിക്കുന്നത് ദുഃഖകരമാണ്. പ്രശസ്‌തിയുള്ളവർ സംസാരിക്കുമ്പോൾ അൽപം ഉത്തരവാദിത്വം കാണിക്കേണ്ടതല്ലേ. അവരുടെ പ്രസ്‌താവനകൾ അടുത്ത തലമുറയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കണം. – രേവതി ട്വീറ്റ് ചെയ്‌തു.