‘ലാലേട്ടന്‍റെ ഫങ്ക്ഷണൽ ഫിറ്റ്നസ് കണ്ട് ഷോക്ക് ആയിപോയി’ ; ജിമ്മിലെ അനുഭവം തുറന്ന്പറഞ്ഞ് പൃഥ്വിരാജ് !

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മെലങ്കയണിഞ്ഞ ലൂസിഫർ മലയാളം കണ്ട എറ്റവും വലിയ ഹിറ്റായി മാറിയിരിക്കുന്നു. മുരളി ഗോപി രചനയും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നിർവഹിച്ച ഈ ചിത്രം 2019 ലെ എറ്റവും വലിയ വാണിജ്യ വിജയചിത്രം കൂടിയാണ്. വളരെ മികച്ച പ്രൊമോഷൻ ചിത്രത്തിനുണ്ടായിരുന്നു. മോഹൻലാൽ തന്നെ നേരിട്ടിറങ്ങി ഇത്രയും പ്രൊമോട്ട് ചെയ്ത മറ്റൊരു ചിത്രമില്ല. പൃഥ്വിരാജിന് ഒപ്പം എല്ലാ ലൂസിഫർ ചാറ്റ് ഷോയിലും സജീവമായിരുന്നു പൃഥ്വിരാജ്. അത്തരത്തിൽ റിലീസിംഗ് സമയത്ത് മനോരമയ്ക്ക് ലൂസിഫറിനെ പ്രതിനിധീകരിച്ച് പൃഥ്വിരാജ്, മോഹൻലാൽ ഒരുമിച്ച് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് മോഹൻലാലിന്റെ ഫിറ്റ്നസ് എബിലിറ്റിയെ കുറിച്ച് നേരിട്ടറിഞ്ഞ കാര്യങ്ങൾ പങ്കുവച്ചിരുന്നു. മോഹൻലാലിന്റെ ജിമ്മിലുള്ള ഈ അടുത്ത് കണ്ട വർക്ക്‌ ഔട്ടുകളെ കുറിച്ച് അവതാരകൻ ചോദിച്ച ചോദ്യത്തിന് പൃഥ്വിരാജ് തനിക്കറിയാവുന്ന കാര്യങ്ങളും പങ്കുവയ്ക്കുകയായിരുന്നു.

പൃഥ്വിരാജിന്റെ വാക്കുകൾ..

“ലാലേട്ടനും ഞാനും ഒരേ ബിൽഡിംഗിലാണ് താമസിക്കുന്നത്. ഒരേ ജിമ്മിലാണ് മിക്കപ്പോഴും എറണാകുളത്ത് ഉള്ളപ്പോൾ വർക്ക് ഔട്ട്‌ ചെയ്യുന്നത്. ലാലേട്ടൻ ഈ ഒടിയൻ എന്ന് പറയുന്ന ഒരു സിനിമക്ക് വേണ്ടി ട്രാൻസ്ഫോർമേഷൻ നടത്തുന്നതിന് മുൻപും ആ ജിമ്മിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ഔട്ട്‌ ചെയ്തിട്ടുണ്ട്. ആ ഒരു അറിവിൽ ഞാൻ പറയാം. ലാലേട്ടന്റെ ഫങ്ക്ഷണൽ ഫിറ്റ്നസ് ഷോക്കിങ്‌ലി ഹൈ ആണ്.” :- അത്ര ആരോഗ്യവാനാണ് ലാലേട്ടൻ എന്ന് ഒരു ആരാധകന്റെ അഭിമാനത്തോടെയാണ് പൃഥ്വിരാജ് പറഞ്ഞത്. അത് അടുത്തിരുന്ന് കേട്ട മോഹൻലാലിന്റെ മുഖത്ത് ഒരു ചെറിയ ചിരി മാത്രമായിരുന്നു അന്നേരം പ്രകടമായത്.