ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഇട്ട് മാർഗ്ഗം കളിച്ച് ലാലേട്ടന്റെ ഇട്ടിമാണി ഫസ്റ്റ് ലുക്ക് ; മാസ്സിൽ നിന്ന് കോമഡി ട്രാക്കിലേക്ക് ചുവടുമാറ്റി നടനവിസ്മയം !

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ രസമുളവാക്കുന്നു. മോഹൻലാൽ ഒരു രസികൻ കഥാപത്രമായാണ് ചിത്രത്തിൽ എന്ന് ഉറപ്പിക്കാം. ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഒക്കെ ഇട്ടുകൊണ്ട് മാർഗ്ഗം കളി കളിക്കുന്ന പോസിൽ ലാലേട്ടൻ ! പക്കാ കോമഡി എന്റർടൈനർ അണിയറയിൽ ഒരുങ്ങുന്നു എന്ന് ഇതിലും വലിയ തെളിവില്ല. മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. ഇട്ടിമാണി പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചിരികളോടെ തരംഗമാകുകയാണ്. ലൈക്ക്, ഷെയർ എല്ലാം കുതിച്ചുകയറുകയാണ്. ആരാധകരും സിനിമാ പ്രേമികളും പ്രിയ നടന്റെ ഈ ഒരു ചിത്രത്തിൽ ഒരുപാട് കൗതുകവും ഹാസ്യവും പങ്കുവയ്ക്കുന്നുണ്ട്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. രസകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കോമഡി എന്റർടൈനർ ആയിരിക്കും ഇട്ടിമാണി. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ഈ മോഹൻലാൽ ചിത്രം ഓണം റിലീസായാണ് ഒരുങ്ങുന്നത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ഓണം ഫെസ്റ്റിവൽ റിലീസ് ആയി ചിത്രം പ്രതീക്ഷിക്കാം.