മോളിവുഡിലെ ആദ്യത്തെ 50 കോടി, 100 കോടി, 200 കോടി എല്ലാം നേടിയ ഒരേ ഒരു നായകൻ ‘മോഹൻലാൽ’ ! #RECORD

മലയാള സിനിമയിൽ ആദ്യമായി 50 കോടി, 100 കോടി, 150 കോടി ക്ലബ്ബുകൾ പരിചയപ്പെടുത്തിയ നായകൻ മോഹൻലാലാണ്. ഇതെല്ലാം മോളിവുഡ് പോലൊരു കൊച്ചു ഇൻഡസ്ട്രിയിൽ അപ്രാപ്യം എന്ന് കരുതിയിരുന്നപ്പോഴാണ് തന്റെ അനിഷേധ്യമായ സ്റ്റാർഡംക്കൊണ്ടും മികച്ച സിനിമകൾക്കൊണ്ടും മോഹൻലാൽ ഈ നാഴികക്കല്ലുകൾ താണ്ടിയത്. ദൃശ്യം മുതൽ ഇങ്ങോട്ട് ബോക്സ്‌ ഓഫീസിൽ ഒരു ഏകാധിപതിയായി മോഹൻലാൽ മാറുകയായിരുന്നു. ഇന്ന് മലയാളസിനിമയിലെ ഒരേ ഒരു രാജാവ് എന്ന നാമകരണത്തിലേക്ക് വഴിവച്ചതും മറ്റാർക്കും എത്തിപ്പിടിക്കാൻ ഇതുവരെ കഴിയാത്ത മോഹൻലാൽ തീർത്തുവച്ച ബോക്സ്‌ ഓഫീസ് റെക്കോർഡുകളാണ്.

2013ലെ ദൃശ്യം ആയിരുന്നു മലയാളസിനിമയിലെ ആദ്യത്തെ 50 കോടി നേടിയ ചിത്രം. 2016ൽ പുലിമുരുകൻ 100 കോടി നേടി. ഇപ്പോൾ 2019ൽ 200 കോടി നേടി ലൂസിഫർ. ഇതെല്ലാം മലയാളസിനിമയിൽ റെക്കോർഡ് സൃഷ്ടിച്ചവയാണ്. ആദ്യമായി ഈ റെക്കോർഡുകൾ എല്ലാം ആദ്യമായ് മലയാളസിനിമയ്‌ക്ക് അഭിമുഖപ്പെടുത്തിയത് മോഹൻലാൽ ചിത്രങ്ങളാണ്.

ലൂസിഫർ ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച് വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ്. ലൂസിഫർ 13 ദിവസം കൂടി കഴിഞ്ഞ് 21-ആം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടൊപ്പം ലൂസിഫർ പുലിമുരുകന്റേതടക്കം മലയാളത്തിലെ നിലവിലെ ബോക്സ്‌ ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തുക്കൊണ്ട് 200 കോടി നേടി എന്ന് നിർമ്മാതാവ് പ്രഖ്യാപിക്കുകയായിരുന്നു. ഈ നേട്ടങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ.