21 ദിവസം കൊണ്ട് 5.13 കോടി നേടി മമ്മൂട്ടിയുടെ ചാണക്യൻ (മാസ്റ്റർപീസ് തമിഴ് ഡബ്) ; ലൂസിഫറിന്റെ തമിഴ് + മലയാളം പതിപ്പുകളുടെ തമിഴ്നാട്ടിലെ ആകെ കളക്ഷനുകളെ കടത്തിവെട്ടി! #RECORD

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന മലയാളചിത്രത്തിന്റെ തമിഴ് പതിപ്പായ ചാണക്യൻ 26 – 04 – 2019-ന് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത് ഇപ്പോഴും വിജയകരമായി നാലാമത്തെ ആഴ്ച്ചയിലേക്ക് കടന്നിരിക്കുന്നു. 21 ദിവസം കൊണ്ട് 5.13 കോടി രൂപയാണ് ഈ ഡബ് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് കളക്ട് ചെയ്തെടുത്തത്. 2 കോടി രൂപയോളം നേടിയ ലൂസിഫറിന്റെ റെക്കോർഡ് ഇതോടെ ചാണക്യൻ തമിഴ്നാട്ടിൽ തകർത്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ തമിൾ ഡബ് പതിപ്പ് മെയ്‌ 3 മുതൽ തമിഴ്നാട്ടിലെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ വേണ്ടവിധത്തിൽ ചിത്രം സ്വീകരിക്കപ്പെട്ടില്ല. മൂന്നാമത്തെ ആഴ്ച്ചയിൽ ഭൂരിഭാഗം സ്‌ക്രീനുകളിൽ നിന്നും ചിത്രം തന്നെ ഹോൾഡ് ഓവർ ആവുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായത്. ഇതോടുകൂടി മലയാളം ഡബ് ചിത്രത്തിന് കിട്ടുന്ന എറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് മമ്മൂട്ടിയുടെ ചാണക്യൻ സ്വന്തമാക്കി.

ചാണക്യനിൽ മമ്മൂട്ടിക്കൊപ്പം തമിഴ് ഫെയിം വരലക്ഷ്മി ശരത്കുമാറും, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം തമിഴ് നാട്ടിൽ മികച്ച സ്വീകരണമാണ് ആദ്യ ദിനം മുതൽ ലഭിച്ചുപോരുന്നത്. ഡി. നാരായണൻ റിലീസിന് എത്തിച്ച ചിത്രം സി.എച്ച്. മുഹമ്മദ്‌ നിർമ്മിച്ചിരിക്കുന്നത്. ഇവർക്ക് വമ്പൻ ലാഭമാണ് ചിത്രം ഉണ്ടാക്കികൊടുക്കുന്നത്. കേരളക്കരയിൽ ഏകദേശം ലൂസിഫർ – മധുരരാജ മോഡലിൽ ആഴ്ച്ചകളുടെ വ്യത്യാസത്തിൽ റിലീസ് ചെയ്തുകൊണ്ടാണ് ചാണക്യൻ – ലൂസിഫർ തമിഴ് ഡബ് സിനിമകൾ ബോക്സ്‌ ഓഫീസിൽ കൊമ്പുകോർത്തത്.