മണികണ്ഠന്‍ സി.പി മമ്മൂക്കയുടെ ഏറ്റവും മികച്ച കഥപാത്രം !!! റീറെക്കോര്‍ഡിംഗിനിടയില്‍ സിനിമ കണ്ട സംഗീതസംവിധായകന്‍ പ്രശാന്ത് പിള്ളയുടെ ട്വീറ്റ് വൈറല്‍; ആകാംഷയോടെ ആരാധകര്‍ #UndatheMovie

മമ്മൂട്ടിയുടെ അഭിനയ മികവ് എന്താണെന്ന് മലയാളികളെ പ്രത്യേകം പറഞ്ഞ് ബോധിപ്പിക്കണ്ട കാര്യമില്ല, അത്രത്തോളം മികവുറ്റ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്റെ കരിയര്‍. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആര്‍ക്കും അവകാശപെടാന്‍ കഴിയാത്ത വെര്‍സറ്റാലിറ്റി മമ്മൂട്ടി എന്ന നടനുണ്ട്. പൊന്തന്‍മാടയില്‍ നിന്നും പഴശ്ശിരാജയാകുവാനും, വാത്സല്യത്തിലെ രാഘവന്‍ മുതല്‍ രാജമാണിക്യത്തിലെ ബെല്ലാരിരാജയാകാനും കെല്‍പ്പുള്ള അഭിനയപ്രതിഭ.

മധുരരാജയുടെ വന്‍വിജയത്തിന് ശേഷം അടുത്തതായി റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ഉണ്ടയും മമ്മൂട്ടിയിലെ നടനെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയത്തക്കവിധം അവതരിപ്പിക്കുന്നതായിരിക്കും എന്നാണ് അണിയറവാര്‍ത്തകള്‍. ആരാധക സങ്കല്‍പങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു റിയലസ്റ്റിക്ക് ആഘ്യാനശൈലിയാണ് ഉണ്ടയുടേത്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വേണ്ടി മാവോയിസ്റ്റ് ഭീഷണിയുള്ള കാട്ടുപ്രദേശത്ത് എത്തുന്ന 11 പേര്‍ അടങ്ങുന്ന പോലീസ് സംഘം, ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് കഥ. ആമേന്‍, അങ്കമാലി ഡയറീസ്. ഈ.മ.യൗ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനായ പ്രശാന്ത് പിള്ളയാണ് ഉണ്ടയുടെ സംഗീതവും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും, ഏറ്റവും മികച്ച പെര്‍ഫോമന്‍സുമാണ് ഉണ്ടയില്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ ട്വീറ്റ്.

അനുരാഗകരിക്കിന്‍വെള്ളം ചെയ്ത ഖാലിദ് റഹ്മാനാണ് ഉണ്ടയുടെ സംവിധാനം. ചിത്രത്തിലെ മണികണ്ഠന്‍ സി.പി എന്ന മമ്മൂട്ടി കഥാപത്രത്തിന് ഫസ്റ്റ് ലുക്കോടു കൂടി തന്നെ വലിയ ഹൈപ്പ് ലഭിച്ചിരുന്നു. ഈദിനാണ് ചിത്രം റിലീസ് ചെയ്യുക.