ഇതുവരെ ഒരു ഗോസിപ്പ് പോലും കേൾപ്പിക്കാത്ത താരമായി മമ്മൂട്ടി നിലനിൽക്കുന്നതിന്റെ രഹസ്യം ഭാര്യ സുൽഫത്തിനോടുള്ള തീവ്രമായ സ്നേഹം ; മകൻ ദുൽഖർ സാക്ഷി !

നാളുകൾക്കുശേഷം മലയാളസിനിമയിൽ യമണ്ടന്‍ പ്രേമകഥയുമായ് ദുൽഖർ സൽമാൻ ഒരു തട്ടുപൊളിപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ചിത്രം വിജയകരമായി തിയറ്ററുകളിൽ മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദുല്‍ഖര്‍. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന കൊമേർഷ്യൽ എന്റർടൈനർ ആയ ചിത്രത്തിൽ കോമഡിയും, പാട്ടും, ഡാൻസും, പ്രണയവും, സെന്റിമെന്റ്സും അങ്ങനെ എല്ലാ ചേരുവകളും ഉണ്ട്. വിഷ്ണു – ബിബിൻ തിരക്കഥ എഴുതി നൗഫൽ സംവിധാനം ചെയ്ത യമണ്ടൻ പ്രേമകഥയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു സ്വകാര്യ എഫഎം സ്റ്റേഷന് അഭിമുഖം നൽകിയ വേളയിൽ ദുല്‍ഖര്‍ സിനിമാ വിശേഷങ്ങളോടൊപ്പം തന്റെ കുടുംബ വിശേഷങ്ങളെക്കുറിച്ചും വാചാലനായി.

വാപ്പച്ചിയും ഉമ്മച്ചിയും (മമ്മൂട്ടി – സുൽഫത്ത്) പരസ്പരം കണ്ടില്ലെങ്കിലും എപ്പോഴും ഫോൺ വിളിയാണ് സിനിമയിൽ അഭിനയിക്കുമ്പോൾ ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാലുടന്‍ വാപ്പച്ചി ഉമ്മച്ചിയെ വിളിക്കും. ദിവസത്തില്‍ നിരവധി തവണ ഇങ്ങനെ വിളിക്കുമെന്നും ഞാൻ അമാലിനെ അങ്ങനെ വിളിക്കാറില്ല, തിരക്കിലായിരിക്കും എന്നും ദുൽഖർ പറയുന്നു. അത്ര സ്നേഹവും കരുതലും പരസ്പരം മമ്മൂട്ടിയും – സുൽഫത്തും പങ്കുവയ്ക്കുന്നു. ദുൽഖർ അഭിനയിക്കുന്ന സിനിമകളെ കുറിച്ച് മമ്മൂട്ടി പ്രത്യേകിച്ച് അഭിപ്രായം ഒന്നും പങ്കുവയ്ക്കാറില്ല എന്നാണ് ദുൽഖർ പറയുന്നത്. സിനിമകൾ ഇറങ്ങുമ്പോൾ അടുത്ത് ഇരിക്കുന്ന വേളകളിൽ ചില മൂളലുകൾ ഒക്കെ നടത്തും. ഉം.. ആ.. എന്നൊക്കെ. അത്തിൽനിന്നും നമ്മൾ മനസ്സിലാക്കി എടുക്കണം ; ദുൽഖർ പറഞ്ഞു.

ഒരു സിനിമ എങ്ങനെയാണ് ദുൽഖർ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ; എനിക്ക് കാണാന്‍ തോന്നുന്ന തരത്തിലുള്ള സിനിമ മാത്രമേ ചെയ്യൂ. ചിലരൊക്കെ കഥ പറയുമ്പോൾ സിനിമ കാണുന്ന പ്രതീതി തന്നെയാണ്. കേട്ടയുടനെ സമ്മതം പറയാറില്ല, കുറേ ആലോചിച്ചതിന് ശേഷമാണ് സിനിമ സ്വീകരിക്കുന്നതെന്നും പറയുന്നു ദുൽഖർ സൽമാൻ.

This site is protected by wp-copyrightpro.com