170 കോടിയുമായി ലൂസിഫർ 50-ാം ദിവസം (മെയ് – 16) ഇന്റർനെറ്റിൽ റിലീസ് ചെയ്യും ; ആദ്യമായാണ് വന്‍വിജയമായ ഒരു ചിത്രം ഇത്രയും നേരത്തെ ഓൺലൈന്‍ വഴി സ്ട്രീം ചെയ്യപ്പെടുന്നത് !

കേരളത്തിലെ തീയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന മോഹൻലാൽ ചിത്രം ലൂസിഫർ ആമസോൺ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വഴി മെയ് 16 മുതൽ ഇന്റർനെറ്റിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. ലൂസിഫറിന്റെ അൻപതാം ദിനമാണ് ഇന്റർനെറ്റ് റിലീസ്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫർ ലഭ്യമായിരിക്കുമെന്ന് ആമസോണ്‍ പ്രൈം ടീം ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യമായാണ് വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അന്‍പതാം ദിനത്തില്‍ ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ നൂറ്റൻപതു കോടി കലക്‌ഷൻ നേടിയിരുന്നു എന്ന് നിർമ്മാതാവായ ആശിർവാദ് സിനിമാസ് സ്ഥിരീകരിച്ചിരുന്നു. മാർച്ച് 28നു തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും സാധാരണ പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ലൂസിഫർ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട് എന്നാണ് അണിയറ വാർത്തകൾ.