ലൂസിഫർ 50 കോടി ക്ലബ്ബിൽ ; 32 ദിവസത്തെ ഓവർസീസ് ഗ്രോസ്സ് $7.16 മില്യൺ പിന്നിട്ടു ! #Record

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ ഓവർസീസിൽ നിന്ന് മാത്രം 50 കോടി നേടി ചരിത്രം രചിക്കുന്നു. 32 ദിവസത്തെ ഓവർസീസ് ഗ്രോസ്സ് $7.16 മില്യൺ ആണ്. അതായത് 50.03 കോടി ഇന്ത്യൻ റുപ്പീസ്. അതോടൊപ്പം ലോക വ്യാപകമായി 40,000 ഷോകൾ പൂർത്തിയാക്കുകയാണ് ലൂസിഫർ. മലയാളസിനിമയിൽ ഇത് അപൂർവ്വമായ, മോഹൻലാലിലൂടെ മാത്രം സാധ്യമായ നേട്ടങ്ങളായി മാറുന്ന കാഴ്ച്ചയാണ്. ജി.സി.സിയിൽ 10000 ഷോകൾ പൂർത്തിയാക്കിയ ലൂസിഫർ അമേരിക്കയിൽ എറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മലയാളചിത്രമായും മാറിയിരുന്നു.

ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ്. ലൂസിഫർ 13 ദിവസം കൂടി കഴിഞ്ഞ് 21-ആം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ് നാട്ടിൽ പ്രേമം നേടിയ 2 കോടി എന്ന നേട്ടം 25 ദിവസങ്ങൾ കൊണ്ട് ലൂസിഫർ മറികടന്ന് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറിയിരുന്നു ലൂസിഫർ. ഇനി തമിഴ് ഡബ് ചെയ്ത് ലൂസിഫർ മെയ്‌ 3 മുതൽ വീണ്ടും തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തും.