-16 ഡിഗ്രി തണുപ്പിൽ 20 കിലോ ഭാരം വരുന്ന മണൽ ബാഗും തൂക്കി നടന്ന് ഷൂട്ടിങ്ങിന് സഹായിച്ച ലാലേട്ടൻ… വീഡിയോ ഷെയർ ചെയ്‌ത്‌ സംവിധായകൻ പൃഥിരാജ്

ദക്ഷിണേന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. ഓരോ ഷോട്ടും കഴിഞ്ഞ് ക്യാരവാനിലേക്ക് വിശ്രമിക്കാൻ പോകുന്ന താരങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തനായി ക്രൂ മെമ്പർമാർക്കൊപ്പം ഷൂട്ടിങ്ങിൽ സഹായിക്കാൻ നിൽക്കുന്ന മോഹൻലാലിനെ പലപ്പോഴും ചിത്രങ്ങളിലും വീഡിയോകളിലും നമ്മൾ കണ്ടിട്ടുണ്ട്.

അത്തരത്തിൽ ഒരു പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ‘ലൂസിഫർ’ സംവിധായകനായ പൃഥിരാജ് സുകുമാരൻ. ‘ലൂസിഫറി’ൽ ഏറ്റവുമധികം കൊട്ടിഘോഷിക്കപ്പെട്ട റഷ്യയിൽ ചിത്രീകരിച്ച ക്ളൈമാക്‌സ് സീനിൽ ഷൂട്ടിങ്ങിനായി സഹായിക്കുന്ന മോഹൻലാലിനെയാണ് പൃഥി പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.

റഷ്യയിൽ -16 ഡിഗ്രി തണുപ്പ് ആയിരുന്നു. അദ്ദേഹം തൂക്കിക്കൊണ്ട് പോകുന്ന ഓരോ മണൽ ബാഗുകൾക്കും ഏകദേശം 20 കിലോ വീതം ഭാരമുണ്ട്. ചൂട് ലഭിക്കുന്ന ഒരു ടെൻറ് അദ്ദേഹത്തിന് അവിടെ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം അതിലേക്ക് പോകാതെ നമ്മളോടൊപ്പം നിൽക്കുകയും ഷൂട്ടിങ്ങിന് സഹായിക്കുകയും ചെയ്‌തു. – പൃഥിരാജ് കുറിക്കുന്നു.

40 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് പൃഥിരാജ് തൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഷെയർ ചെയ്‌തിരിക്കുന്നത്‌ .

-16 degree Celsius in Russia. Each of those sand bags weigh 20 kg plus. He had a heated tent to sit in. But he preferred staying with us and helping with the shoot. #Ettan@Mohanlal#Legend #Lucifer pic.twitter.com/D8yVcJAZJk
— Prithviraj Sukumaran (@PrithviOfficial) May 13, 2019