തനി തൃശൂര്‍ക്കാരന്‍ അച്ചായനായി ലാലേട്ടന്‍ എത്തുന്നു !!! ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ 20 വര്‍ഷത്തെ പ്രയത്‌നം; സംവിധായകരായ ജോജു-ജിബിയുടെ കഥ

നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനും, പ്രയത്‌നത്തിനും ഒടുവിലാണ് ജിബി-ജോജു ടീമിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രം യാഥാര്‍ത്ഥ്യമാകുന്നത്. ഏതാണ്ട് ഉദയനാണ് താരത്തിലെ ഉദയഭാനുവിന്റെ ലൈന്‍. പക്ഷേ കാലതാമസമെടുത്താലും ഇരുവരും ഇന്ന് വളരെ ഹാപ്പിയാണ്, മോഹന്‍ലാലിനെ നായകനാക്കി കന്നി ചിത്രം ചെയ്യുക എന്ന ഭാഗ്യം മലയാള സിനിമയില്‍ വളരെ വിരളം സംവിധായകര്‍ക്ക് മാത്രമെ സാധിച്ചിട്ടുള്ളു. എന്നാല്‍ ഈ സാക്ഷാത്കാരത്തിന് പിന്നില്‍ വലിയ ഒരു പ്രയത്‌നമുണ്ടെന്ന് അവര്‍ തന്നെ തുറന്നു പറയുന്നു.

ഒരു തനി തൃശൂര്‍ക്കാരന്‍ അച്ചായനാണ് ഇട്ടിമാണി. ഈ കഥ എഴുതുമ്പോള്‍ മനസില്‍ നായകന്‍ മോഹന്‍ലാല്‍ അല്ല താനും. വെള്ളിമൂങ്ങയില്‍ അസോസിയേറ്റായിരുന്ന ഇവര്‍ ആ ചിത്രം കഴിഞ്ഞ ഉടന്‍ തയ്യാറാക്കിയ ഒരു തിരക്കഥയായിരുന്നു ഇട്ടിമാണിയുടേത്. ജിബു ജേക്കബിന്റെ തന്നെ മുന്തരിവള്ളിയിലും പ്രവര്‍ത്തിച്ചു. അവിടെ വെച്ചാണ് ഇട്ടിമാണി എന്ന കഥാപാത്രം ലാലേട്ടനിലേക്ക് എത്തുന്നത്. സിനിമയുടെ ആദ്യ ത്രെഡ് പറഞ്ഞപ്പോള്‍ ലാലേട്ടന് ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് തിരക്കഥ പൂര്‍ത്തീകരിച്ച ശേഷം വീണ്ടും ലാലേട്ടനെ കണ്ടു, എന്നാല്‍ അതില്‍ അദ്ദേഹം തൃപ്തനല്ലായിരുന്നു.

ഒട്ടേറെ മാറ്റങ്ങള്‍ സജസ്റ്റ് ചെയ്തു. ഒടുവില്‍ മാസങ്ങളുടെ ശ്രമഫലമായി തിരക്കഥയില്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ടുവന്ന ശേഷം ആന്റണി പെരുമ്പാവൂരിനെ ലാലേട്ടന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ടു. അവിടെ ഇരുവരുടെയും ജീവിതം മാറിമറിയുകയായിരുന്നു. മക്കളേ നമ്മള്‍ ഈ സിനിമ ചെയ്യുന്നു… എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍.