നന്മനിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ഇടവേള; ഇനി ഇടിവളയിട്ട ഇടിവെട്ട് ജയേട്ടന്‍ !! പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ഡ്രാമ; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഏറെ നാളുകള്‍ക്ക് ശേഷം ജയസൂര്യ മാസ് ഗെറ്റപ്പില്‍ എത്തുന്ന ചിത്രം തൃശൂര്‍ പൂരം ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. എസ്‌ക്കേപ്പ് ഫ്രം ഉഗാണ്ട, സാള്‍ട്ട് മാംഗോ ട്രീ, കല്യാണം എന്നീ സിനിമകളുടെ സംവിധായകന്‍ രാജേഷ് മോഹനനാണ് സംവിധാനം. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അഭിനയപ്രാധാന്യമുള്ള പരീക്ഷണ ചിത്രങ്ങള്‍ക്ക് അവധി കൊടുത്തിട്ടാണ് ജയസൂര്യ മാസ് അവതാറിലുള്ള ഈ ആക്ഷന്‍ ചിത്രത്തിന്റെ ഭാഗമായത്. ജയന്‍ എന്നു തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ. സംഗീതത്തോടൊപ്പം ചിത്രത്തിന്റെ തിരക്കഥയും രതീഷ് വേഗയുടേതാണ്.പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം, ദീപു ജോസഫ് എഡിറ്റിംഗ്.

തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥ, വ്യത്യസ്ത ചാപ്റ്ററുകളായിട്ടായിരിക്കും ഒരുക്കുന്നത്. സാജിദ് യാഹിയുടെ ഇടിയിലാണ് ജയസൂര്യ ഒരു മാസ് കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രശോഭ് വിജയന്റെ പുതിയ ചിത്രം. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്നീ ചിത്രങ്ങളാണ് ജയസൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.