‘ആ മല്ലികേ, നീ മേടിച്ച ഷര്‍ട്ടാ കൊള്ളാമോ’;അഭിനയവും, പാട്ടും മാത്രമല്ല, മിമിക്രിയും ഇന്ദ്രന് വഴങ്ങും !! അമ്മയ്ക്ക് മുന്നില്‍ അച്ഛനെ അനുകരിച്ച് താരം

മികച്ച നടനാണ് ഇന്ദ്രജിത്ത്, നന്നായി പാടുകയും ചെയ്യും എന്നാല്‍ അല്‍പം മിമിക്രിയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് താരം. അച്ഛന്‍ സുകുമാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ആഹ്, മല്ലികേ നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ കൊള്ളാമോ?’ എന്ന ഡയലോഗും ചേര്‍ത്താണ് ഇന്ദ്രജിത്തിന്റെ അനുകരണം. അഭിനയം മാത്രമല്ല മിമിക്രിയും തനിക്കു വഴങ്ങുമെന്ന് ഈ വിഡിയോയിലൂടെ താരം തെളിയിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആണ് ഇന്ദ്രജിത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഇതിഹാസ 2, വൈറസ് എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.

നിപ്പ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ കഥ പറയുന്ന വൈറസ്, ആഷിഖ് അബു സംവിധാനം ചെയ്യുന്നു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വൈറസിനുണ്ട്.