ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി, ഇന്നസെന്റ് തോറ്റതില്‍ സന്തോഷം. ; എന്ന് എഴുത്തുകാരൻ ബെന്യാമിൻ !

ലോക് സഭ തിരഞ്ഞെടുപ്പ് ഫലം നോക്കി കാണുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. ഈ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ സ്വന്തം തോന്നലുകള്‍ വിശദീകരിച്ച് വിവിധ മണ്ഡലങ്ങളിലെ ഫലങ്ങള്‍ അദ്ദേഹത്തെ എങ്ങനെ ബാധിച്ചുവെന്നാണ് ബെന്യാമിന്‍ വിശദീകരിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെടുന്ന മണ്ഡലമായ പത്തനംതിട്ട ഒട്ടും വര്‍ഗ്ഗീയമായി ചിന്തിച്ചില്ലെന്നത് ആഹ്ലാദിപ്പിക്കുന്നുവെന്ന് പറയുന്ന ബെന്യാമിന്‍ ശശി തരൂരിന്റെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നതായും
ഇന്നസെന്റ് തോറ്റതില്‍ സന്തോഷിക്കുന്നതായും ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെയാണെന്നും ഈ തെരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപിയാണെന്നുമാണ് പോസ്റ്റിലൂടെ പറയുന്നത്. സുരേഷ് ഗോപിയെ കോമാളിയെന്ന് വിളിച്ചതിൽ ബെന്യാമിനെതിരെ വ്യാപക പ്രതിഷേധം സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നുണ്ട്.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം :

  • പത്തനംതിട്ട ഒട്ടും വര്‍ഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു.
  • ശശി തരൂരിന്റെ വിജയത്തില്‍ ഏറെ സന്തോഷം.
  • ഇന്നസെന്റ് തോറ്റതില്‍ സന്തോഷം.
  • പാലക്കാട്ട് എം ബി രാജേഷിന്റെ തോല്‍വി സങ്കടപ്പെടുത്തുന്നു.
  • മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം
  • പ്രതിപക്ഷ കക്ഷികളുടെ അത്യാഗ്രഹം അവരുടെ തോല്‍വിയുടെ ആക്കം കൂട്ടി.
  • സഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കള്‍ തടസം നിന്നതിന്റെ ഫലം ആണ് അവര്‍ അനുഭവിക്കുന്നത്.
    *അതുകൊണ്ട് തന്നെ ഷീല ദീക്ഷിതിന്റെ തോല്‍വിയില്‍ ഏറെ സന്തോഷം.
  • ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെ.
  • ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം ??
  • ഈ തിരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപി
  • നെറികെട്ട സ്ഥാനാര്‍ത്ഥി – കെ എസ് രാധാകൃഷ്ണന്‍
  • അടിത്തട്ടില്‍ നിന്ന് കൃത്യമായ കണക്കുകള്‍ എടുക്കാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചു? ഈ ഫലം തിരഞ്ഞെടുപ്പിന് ശേഷം പോലും തിരിച്ചറിയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
  • ഇടതുപാര്‍ട്ടികള്‍ ചിന്തിക്കുമോ?