“പൗര്‍ണ്ണമീ.. ഇച്ചിരി ആസിഡ് എടുക്കട്ടേ”- ഐശ്വര്യ ലക്ഷ്മിയുടെ കമന്റിന് ആസിഫ് അലിയുടെ മറുപടി ഇങ്ങനെ

ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രത്തിന് ആസിഫ് അലിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഗോവിന്ദിനോടുള്ള ദേഷ്യം കാരണം തീയ്യേറ്റര്‍ പരിസരത്ത് വന്നു നിന്നിരുന്നെങ്കില്‍ അടി പാഴ്‌സലായി തന്നിരുന്നേനെ എന്നും ചിലര്‍ ആസിഫ് അലിയുടെ പോസ്റ്റിന് കീഴെ പ്രതികരിക്കുന്നുണ്ട്. അതേസമയം ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് ഐശ്വര്യ ലക്ഷ്മിയുടെ കമന്റിനും, അസിഫ് അലി അതിന് നല്‍കിയ മറുപടിയുമായിരുന്നു.

മിസ്റ്റര്‍ ഗോവിന്ദ്, നിങ്ങളുടെ അഭിനയം തകര്‍ത്തും എന്നായിരുന്നു ഐശ്വര്യയുടെ കമന്റ് അതിനു താഴെ പൗര്‍ണ്ണമി ഇച്ചിരി ആസിഡ് എടുക്കട്ടെ എന്നായി ആസിഫ് അലി. ഇതോടെ രംഗം കൊഴുക്കുകയും പ്രേക്ഷകര്‍ കൂടി ഇവരോടെപ്പാം ഒന്നിനു പുറകെ ഒന്നായി അഭിപ്രായം തുറന്നു പറയുകയും ചെയ്തു.

ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ് മലയാള സിനിമയായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലെ നായിക നായകന്മാരാണ് ആസിഫ് അലിയും, ഐശ്വര്യ ലക്ഷ്മിയും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.