“നമ്മുടെ ക്യാരക്ടർ ചേരുന്ന ഒരാളെയല്ലേ നമുക്ക് കാസ്റ്റ് ചെയ്യാൻ പറ്റുവൊള്ളൂ” : – മോഹൻലാലുമൊത്ത് ഇതുവരെ സിനിമ ചെയ്യാത്തതിന്റെ കാരണം അടൂർ ഗോപാലകൃഷ്ണൻ പറയുന്നു..

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. മധു, ഭരത് ഗോപി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി തുടങ്ങി നിരവധി മികച്ച നടന്മാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം മമ്മൂട്ടിയുമായി മൂന്ന് സിനിമകൾ (അനന്തരം, മതിലുകൾ, വിധേയൻ) ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് സിനിമകളിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ – സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനെന്ന് ലോകമറിയുന്ന അടൂർ ഗോപാലകൃഷ്ണൻ ഇതുവരെ മലയാളത്തിന്റെ നടന വിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലുമൊത്ത് ഒരു സിനിമ പോലും ചെയ്തിട്ടില്ല. ഇതിന്റെ കാരണം എന്ത് ?എന്ന ചോദ്യത്തിന് അടൂർ ഗോപാലകൃഷ്ണൻ ഈ അടുത്ത കാലത്ത് മറുപടി നൽകിയിരുന്നു.

അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ ;-

” എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് സുരേഷ് ഗോപി. അദ്ദേഹവുമൊത്ത് ഞാൻ എന്റെ പടങ്ങളിലില്ലലോ. നല്ലൊരു നടനാണ് ജയറാം. ജയറാം എന്നോട് പറഞ്ഞിട്ടുമുണ്ട് എനിക്ക് ഒരു പടത്തിൽ അഭിനയിക്കണം എന്ന്. പക്ഷെ ഇതുവരെ പറ്റിയിട്ടില്ലലോ. ദിലീപിനെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ മാത്രമാണ് ഒരു അവസരം കിട്ടിയത് ഒന്നഭിനയിപ്പിക്കാൻ & He has done so well. നമ്മുടെ ക്യാരക്ടർ ചേരുന്ന ഒരാളെയല്ലേ നമുക്ക് കാസ്റ്റ് ചെയ്യാൻ പറ്റുവൊള്ളൂ. മാത്രമല്ല, ഞാൻ വളരെ കുറച്ച് പടമല്ലേ എടുത്തിട്ടൊള്ളൂ. ചില പടങ്ങളിൽ അങ്ങനെ ഒരു അറിയപ്പെടുന്ന നടനെ ആവശ്യമില്ല എനിക്ക്. അപ്പോൾ അതിലൊക്കെ അതിനുവേണ്ട അഭിനേതാക്കൾ അഭിനയിക്കും. അല്ലാതെ, എനിക്ക് ആരോടും വിരോധം ഉണ്ടായിട്ട് എടുക്കാത്തതല്ല” :- അടൂർ ഗോപാലകൃഷ്ണൻ അഴിമുഖം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

This site is protected by wp-copyrightpro.com