‘200 കോടി’, ലാലേട്ടന്റെ എറ്റവും വലിയ ഫാനായ ആന്റണി പെരുമ്പാവൂർ തള്ളിയത് ;- മോഹൻലാൽ ആരാധകനായ യുവാവിന്റെ വീഡിയോ #വൈറൽ !

ലൂസിഫർ 200 കോടി നേട്ടത്തെ കുറിച്ച് പ്രതികരിക്കുകയാണ് അശ്വന്ത് കൊക്ക്. ഫേസ്ബുക്കിൽ ഓരോ സമകാലീന വിഷയങ്ങളെ കുറിച്ച് തന്റേതായ നിലപാടുകൾ അറിയിച്ച് വൈറൽ പോസ്റ്റുകൾ ഇടുന്ന ഒരു യുവാവാണ് ഇദ്ദേഹം. “എനിക്ക് 200 കോടി വേണം.. 200 കോടി എനിക്ക് നിങ്ങൾ തരണം.. 200 കോടി ഞാനിങ്ങെടുക്കുവാ.. എന്ന് പറയുന്ന ഒരു ലൈനായി പോയി മിസ്റ്റർ ആന്റണി പെരുമ്പാവൂർ..”: എന്ന് പറഞ്ഞാണ് അശ്വന്ത് കൊക്ക് എന്ന യുവാവ് ലൂസിഫർ 200 കോടി നേട്ടത്തെ പരിഹസിക്കുന്നത്. “200 കോടി തള്ളിയതാണെന്ന് എല്ലാവർക്കും അറിയാം, അത് ആന്റണി പെരുമ്പാവൂരിനും അറിയാം, പ്രധാനമായും മോഹൻലാൽ ആരാധകർക്കും അറിയാം, എല്ലാ കോടി ക്ലബും മോഹൻലാലിന് ഇരുന്നോട്ടെ എന്ന ഉദ്ദേശത്തിൽ ചെയ്തതാവാം ഈ 200 കോടി തള്ള്”: എന്നാണ് കൊക്കിന്റെ പക്ഷം

എന്നിരുന്നാലും ലൂസിഫർ ഒരു മികച്ച ചിത്രമാണെന്നും, നല്ല ഇനിഷ്യൽ കളക്ഷനും ആദ്യ നാളുകളിൽ ഹെവി റഷും ഉണ്ടായ ഈ ചിത്രം 100 കോടി ഉറപ്പായും നേടിയിട്ടുണ്ട് എന്ന് വിവരമുള്ള ഏതൊരാൾക്കും ഊഹിക്കാമെന്നും കൊക്ക് കൂട്ടിച്ചേർക്കുന്നു. പക്ഷെ 150 കോടി എന്ന് പറഞ്ഞത് ഇപ്പോഴും ഒരു തർക്കവിഷയമാണെന്നും എല്ലാ വിഭാഗം പ്രേക്ഷകരെയും തിയറ്ററിൽ എത്തിച്ച് പുലിമുരുകൻ തീർത്ത തരംഗമൊന്നും ലൂസിഫർ സിനിമ ഉണ്ടാക്കിയിട്ടില്ല എന്ന അഭിപ്രായവും കൊക്ക് പങ്കുവയ്ക്കുന്നു. ഇത് ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജി ആയിരിക്കും എന്നാണ് ഈ യുവാവ് ചൂണ്ടിക്കാട്ടുന്നത്. ആരാധകർക്ക് ഇടയിൽ ഏറെ കത്തി നിൽക്കുന്ന ഈ വിഷയത്തിൽ അശ്വന്ത് കൊക്കിന്റെ ഈ പ്രതികരണം ഏറെ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.