മലയാളി പിള്ളേരുടെ സ്‌നേഹം കണ്ട് ഞെട്ടി സണ്ണി ലിയോണ്‍ !!! ഫേസ്ബുക്ക് കുറിപ്പിന്റെ കീഴെ പരസ്പരം കരിവാരിത്തേച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ്‌

മലയാളികളുടെ സ്‌നേഹം കണ്ട് മുന്‍പും ബോളിവുഡ് ബോംബ് ഷെല്‍ സണ്ണി ലിയോണ്‍ ഞെട്ടിയിട്ടുണ്ട്. ഒരു സ്വകാര്യ ഫോണ്‍ സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന് കൊച്ചിയില്‍ എത്തിയപ്പോഴാണ് ആയിരങ്ങള്‍ സണ്ണിയെ കാണാന്‍ ഒഴികിയെത്തിയത്. അന്നു മുതല്‍ സണ്ണി ലിയോണിന് കേരളത്തോടും മലയാളികളോടും ഒരു പ്രത്യേക സ്‌നേഹമാണ്. ഇപ്പോഴിതാ മധുരരാജയുടെ വരവോടെ വീണ്ടു സണ്ണിയോടുള്ള സ്‌നേഹം വെളിപ്പെടുത്തി ആരാധകര്‍ തീയ്യേറ്ററിലേക്ക് എത്തുകയാണ്.

ഈ ആവേശം സണ്ണിയെയും ഞെട്ടിച്ചിരിക്കുകയാണ്. ഇക്കാര്യം അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. തന്റെ സീനിന് ആരാധകര്‍ നല്‍കിയ പ്രതികരണം ഒത്തിരി ഇഷ്ടമായി എന്നാണ് സണ്ണി ഫേസ്ബുക്കില്‍ ചിത്രത്തിലെ ഗാനരംഗത്തിന് ആളുകള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളോടൊപ്പം പങ്കുവെച്ചത്. വലിയ ആവേശമാണ് കമന്റ് ബോക്‌സില്‍ ആരാധകരും പ്രകടിപ്പിക്കുന്നത്.

അതേസമയം മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ ചേരിതിരിഞ്ഞ് പരസ്പരം കരിവാരി തേക്കുന്നത് സാധാരണ പ്രേക്ഷകര്‍ക്കും, മലയാള സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കും അലോസരപ്പെടുത്തുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ എന്ന് അഭിനയിക്കുമെന്നാണ് ലാല്‍ ഫാന്‍സിന്റെ പ്രധാന ചോദ്യം.