“രണ്ടാമൂഴം സിനിമ ചെയ്യുന്നില്ല” ; 1000 കോടി മുതൽമുടക്കുമെന്ന് പറഞ്ഞ നിർമ്മാതാവ് ഡോ.ബി.ആർ. ഷെട്ടിയും ഇപ്പോൾ പിന്മാറിയിരിക്കുന്നു..

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമ മലയാളത്തിൽ നിന്ന് രണ്ടാമൂഴം ആയിരിക്കും എന്ന ആരാധക പ്രതീക്ഷകൾക്ക് വിരാമം നൽകി നിർമ്മാതാവ് ഈ ചിത്രം കയ്യൊഴിഞ്ഞു. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്നു ഡോ.ബി.ആർ. ഷെട്ടി. ദുബായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എം.ടി.വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എന്നെ സമീപിച്ചപ്പോൾ ഞാൻ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എംടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയിൽ കേസ് നടന്നു വരികയാണ്. അതു കൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.

മധ്യസ്ഥത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. അതേസമയം, ഇന്ത്യൻ സംസ്കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണം. ഹിന്ദിയിലെ പത്മാവതി സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ച നടത്തി. മഹാഭാരതം സിനിമ ആക്കുക തന്നെ ചെയ്യും – ബി.ആർ.ഷെട്ടി പറഞ്ഞു.

This site is protected by wp-copyrightpro.com