” ലൂസിഫർ ഞാൻ കണ്ടു.. എന്തൊരു നടനാണ് മോഹൻലാൽ – നമ്മുടെ ഋഷിശൃംഗന്റെ മനസ്സിളക്കി ലാലേട്ടൻ !

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധായകൻ ഭരതന്റെ മാസ്റ്റർ ക്രാഫ്റ്റ് ചിത്രം വൈശാലിയിലെ പ്രധാന കഥാപാത്രമായ ഋഷിശൃംഗനെ അവതരിപ്പിച്ച സഞ്ജയ് മിത്ര മോഹൻലാൽ ചിത്രം ലൂസിഫർ കണ്ട് ആകെ ത്രില്ലടിച്ചിരിക്കുകയാണ്. അതോടൊപ്പം മലയാള സിനിമയിലേക്ക് തിരികെയെത്താനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നു. എങ്കിലും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യമെന്ന് സഞ്ജയ് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ;

ഉത്തരേന്ത്യക്കാരനാണെങ്കിലും മലയാള സിനിമകൾ കാണാറുണ്ട്. യുവതാരങ്ങളുടെ ചിത്രങ്ങളും കാണും. വളരെ മികച്ച അഭിനേതാക്കളാണ് മലയാളത്തിലുള്ളത്. മലയാള സിനിമയിലേക്ക് തിരികെയെത്താൻ ആഗ്രഹമുണ്ടെങ്കിലും അതിലുപരി മറ്റൊരു ആഗ്രഹമാണ് എനിക്കുള്ളത്. മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത്. ‘ ‘എന്റെ പ്രായം ഒരു ഘടകമാണ്,​ അതിനനുസൃതമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യം. മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് എന്റെ അഭിലാഷമാണ്. അദ്ദേഹം ഒരു ഇതിഹാസമാണ്,​ ലൂസിഫർ ഞാൻ കണ്ടിരുന്നു എന്തൊരു നടനാണ് അദ്ദേഹം” – സഞ്ജയ് പറയുന്നു.