“കുറച്ച് കൂടി പോയി സോറി തളളിയതല്ല..” ;- കോടി ക്ലബ്ബിലല്ല 3 കോടി 35 ലക്ഷം ജനഹൃദയങ്ങളിലാണ് എത്തേണ്ടത് എന്ന് പറഞ്ഞ് മമ്മൂട്ടിയുടെ തകർപ്പൻ പഞ്ച് ഡയലോഗ് #വീഡിയോ

നാളെ ഏപ്രിൽ 12ന് റിലീസാവുന്ന മധുരരാജയുടെ പ്രീലോഞ്ച് ചടങ്ങ് ഇന്നലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽ അരങ്ങേറുകയുണ്ടായി. മധുരരാജ എന്ന വൈശാഖ് – മമ്മൂട്ടി കൂട്ടുക്കെട്ടിലെ രണ്ടാമത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം പങ്കെടുത്ത ചടങ്ങിൽ, മധുരരാജ വിശേഷങ്ങൾ പലരും പങ്കുവച്ച ശേഷം ഏറ്റവും ഒടുവിലായാണ് സിനിമയെ കുറിച്ച് സംസാരിക്കാൻ മമ്മൂട്ടി എത്തിയത്. എന്നാൽ അധികം സിനിമയെക്കുറിച്ച് വാചാലനാവാഞ്ഞ അദ്ദേഹം “സിനിമയെപ്പറ്റി ഒരുപാട് പറയുന്നതിനെ എന്താ പറയുക..? എന്ന് വേദിയിലുള്ള തിരക്കഥാകൃത്ത് ഉദയകൃഷ്ണയോട് ആരാഞ്ഞപ്പോൾ ഉദയകൃഷ്ണ – “തള്ള്.. തള്ള്..” എന്ന് മറുപടി കൊടുത്തത് കേട്ട് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞത് : “ഈ ചിത്രം പ്രേക്ഷകർ കണ്ട് സ്വീകരിക്കട്ടെ, കൂടുതൽ തള്ളുകൾ പറയുന്നില്ല.. സിനിമ കണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ തള്ളുക..” എന്നാണ്.

മമ്മൂട്ടിയുടെ സംഭാഷണത്തിൽ നിന്ന്…

‘ മധുരരാജ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ്. പിന്നെ ഞങ്ങൾക്ക് കോടി ക്ലബിൽ അല്ല കയറേണ്ടത്.. എന്നെ സംബന്ധിച്ചടത്തോളം ഈ സിനിമ കോടി ക്ലബിൽ കയറണമെന്ന് എനിക്കൊരാഗ്രഹവും ഇല്ല. മൂന്ന് കോടി മുപ്പത്തഞ്ച് ലക്ഷം ജനങ്ങളുടെ മനസ്സിലാണ് ഞങ്ങൾക്ക് കയറേണ്ടത് ‘

ഇങ്ങനെ മമ്മൂട്ടി പറഞ്ഞ ഓരോ വാക്കുകളും ഏറെ ആവേശത്തോടെ കരഘോഷങ്ങളോടെ സദസ്സിൽ നിറഞ്ഞ കാണികൾ സ്വീകരിക്കുകയും ചെയ്തു.