Frustrated Actor ; ‘തളള്’ എന്ന പദപ്രയോഗം നടത്തിയതിന്റെ പേരിൽ മമ്മൂട്ടിക്ക് വിമർശകർ ചാർത്തി കൊടുത്ത പുതിയ നാമം !

കോടി ക്ലബ്‌ എന്ന് പറഞ്ഞു മമ്മൂട്ടി ആരെയും വിമർശിച്ചതോ കൊള്ളിച്ചതോ അല്ല. വ്യക്തിപരമായ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞതാണ്. മധുരരാജ പ്രീലോഞ്ച് ഇവന്റിന് വന്നവരിൽ ഒരുപാട് പേർ മധുരരാജ 100 കോടി നേടും 200 കോടി നേടും എന്നൊക്കെ പറഞ്ഞപ്പോൾ മമ്മൂട്ടി അതിനൊരു മറുപടി കൊടുത്തതാണ്. ഇത് മോഹൻലാൽ എന്ന നടനുമായോ മറ്റോ ബന്ധപ്പെട്ട ഒരു പരാമർശ്ശമല്ല. അങ്ങിനെയൊരിക്കലും മമ്മൂട്ടി പറയുകയുമില്ല. മമ്മൂട്ടി എന്നും ഏറെ സ്നേഹിക്കുന്ന സഹോദര തുല്യനാണ് മോഹൻലാൽ. എന്നും മോഹൻലാലിനെ പിന്തുണക്കുന്ന മമ്മൂട്ടിയെ മാത്രമേ നമുക്ക് കാണാനാകൂ..

മോഹൻലാൽ ചിത്രങ്ങൾ നല്ല രീതിയിൽ വരുമ്പോൾ ഏറെ സന്തോഷിക്കുന്നയാളാണ് മമ്മൂട്ടി. പുലിമുരുകൻ നന്നാവണമെന്നും അതിന്റെ Effort അംഗീകരിക്കപ്പെടണം എന്നും ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തിയാണ് മമ്മൂക്ക. അതുകൊണ്ടാണ് ഇക്കാക്ക് ഞാൻ സിനിമയിൽ പ്രത്യേകം കാർഡ് അടിപ്പിച്ചത് – സംവിധായകൻ വൈശാഖ് പറഞ്ഞതാണിത്. ഇല്ലാത്ത സമയം ഉണ്ടാക്കി ഒടിയന് രണ്ടുദിവസത്തോളം മാറ്റിവച്ച് ഡബ്ബിങ് ചെയ്തു മമ്മൂക്ക – ശ്രീകുമാർ മേനോനും മറ്റും മമ്മൂട്ടിയുടെ ആ മനസിനെ അന്ന് വാനോളം ഉയർത്തിയിരുന്നു. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ലൂസിഫർ ടീസർ Facebook പേജ് വഴി റിലീസ് ആക്കി മാക്സിമം ആൾക്കാരിലേക്ക് എത്തിക്കുകയും മോഹൻലാൽ – പ്രിഥ്വിരാജ് അടക്കമുള്ള ലൂസിഫർ ടീമിനെ ദുബൈയിൽ നടന്ന കൈരളിയുടെ പ്രോഗ്രാമിലേക്ക് വിളിച്ച് വരുത്തി പ്രൊമോഷൻ കൊടുക്കുകയും ചെയ്തിരുന്നു മമ്മൂട്ടി. ഇതൊക്കെയാണ് വിമർശകർ frustrated actor എന്ന് വിളിക്കുന്ന മമ്മൂക്ക ചെയ്തിട്ടുള്ളത്.

മമ്മൂട്ടി – മോഹൻലാൽ അവർ അന്നും ഇന്നും എന്നും ഒന്നാണ്. ആരാധകർ തമ്മിലാണ് കുഴപ്പം. പക്ഷെ പരസ്പരമുള്ള വാഗ്വാദങ്ങളും കളിയാക്കലുകളും മറന്ന് മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും ഒന്നായിരുന്നെങ്കിൽ ? ഒരുപാട് വെൽഫെയർ പ്രവർത്തനങ്ങൾ നയിക്കുന്ന ഈ ഇരുക്കൂട്ടരും ഒന്നിക്കുന്നത് സമൂഹത്തിൽ നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വരുംതലമുറകൾക്ക് പകരും എന്നതും ഒരു സത്യം തന്നെയല്ലേ ? എന്നിട്ടും ഇപ്പോഴും തുമ്മിയതിനു തെറിച്ചു അന്യോനം പോര് നടത്തുന്ന രണ്ട് വിഭാഗങ്ങൾ ആയി ആരാധകർ ചേരി തിരിയുകയാണ് എന്നതാണ് പരമാർത്ഥം.