ലുസിഫെറിൽ ത്രസിപ്പിച്ച മോഹൻലാൽ ഇട്ടിമാണിയിൽ ചിരിപ്പിക്കാൻ എത്തുന്നു; ഒപ്പം സഹോദരനായി പുലിമുരുകന് ശേഷം വിനു മോഹനും ഒന്നിക്കുന്നു !

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ചൈന ഓണം റിലീസ് പ്രതീക്ഷിക്കാം. കോമഡി എന്റർടൈനർ ആയ ഇട്ടിമാണിയുടെ ഷൂട്ടിംഗ് ഏപ്രിൽ മാസാവസാനം ആരംഭിക്കും. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും എന്ന സവിശേഷതയുമുണ്ട്.

ഇട്ടിമാണിയിൽ ഹണി റോസാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. മാത്രമല്ല പുലിമുരുകന് ശേഷം വിനു മോഹൻ വീണ്ടും മോഹൻലാലിന് ഒപ്പം സഹോദര കഥാപാത്രമായി ഒന്നിക്കുകയാണ് ഇട്ടിമാണിയിലൂടെ. മോഹൻലാലിന്റെ ലൂസിഫർ കഴിഞ്ഞുള്ള അടുത്ത റിലീസ് മോഹൻലാൽ – സൂര്യ ചിത്രം കാപ്പാൻ സ്വതന്ത്ര ദിനത്തോടനുബന്ധമായി എത്തുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഈ തമിഴ് ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തി മോഹൻലാൽ എത്തുമെന്നാണ് വിവരം.