ജഗതി ശ്രീകുമാർ വരുമ്പോഴാണ് മോഹൻലാൽ ഹാസ്യം മികച്ച രീതിയിൽ പെർഫോം ചെയ്യുക.. അത്രക്ക് മറ്റൊരാളുമായി പറ്റുമെന്നുതോന്നുന്നില്ല.. ; പ്രശസ്ത ഛായാഗ്രാഹകന്റെ വാക്കുകൾ..

ലൂസിഫർ കണ്ടതിനുശേഷം മോഹൻലാൽ എന്ന നടനൊപ്പമുള്ള തന്റെ ഓർമ്മകൾ പുതുക്കുകയാണ് മലയാളസിനിമയിലെ പ്രശസ്ത ക്യാമറാമാൻ വിപിൻ മോഹൻ. മോഹൻലാലിനെ വിശ്വസിച്ച് ഏതു ക്യാരക്‌ടർ കൊടുക്കാനും നമുക്ക് കഴിയും. ലാലിന് ഏറ്റവുമധികം പെർഫോം ചെയ്യാൻ പറ്റുന്നത് ജഗതി ശ്രീകുമാർ വരുമ്പോഴാണ്. തനിക്കൊരു അത്ഭുതമാണെന്ന് വിപിൻ മോഹൻ പറയുന്നു. പിൻഗാമിയാണ് അദ്ദേഹം മോഹൻലാലുമായി അവസാനം വർക്ക്‌ ചെയ്ത സിനിമ. പക്ഷെ അന്നും ഇന്നും ലാലിന്റെ മനസ്ഥിതിക്കും സമീപനത്തിനും ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിപിൻ മോഹൻ പറയുന്നു.

വിപിൻ മോഹൻ പങ്കുവച്ച വാക്കുകൾ ഇങ്ങനെ ;

‘ലാൽ ഒരു അത്ഭുതപ്രതിഭാസമാണ്. പുള്ളിയുടേത് ഒരു പ്രത്യേക രീതിയാണ്. മുഖത്തിങ്ങനെ ഒരു തീ പടർന്നുവരുന്നതു നമുക്ക് കാണാം. ലൂസിഫർ എന്ന സിനിമ ഞാൻ കണ്ടു. പുള്ളിയുടെ ഒരു ചിരിയുണ്ട്. ഭയങ്കര ഡെയിഞ്ചറസ് ചിരിയാണ്. ആ ചിരിവന്നുകഴിഞ്ഞാൽ അപ്പോ അറിയാം അടിവരുന്നുണ്ടെന്ന്. ജീവിതത്തിൽ പക്ഷേ വളരെ പാവപ്പെട്ട മനുഷ്യനാണ്. വളരെ നല്ല മനുഷ്യനാണ്.പിന്മാഗിയാണ് ലാലുമായിട്ട് അവസാനം ചെയ്‌ത സിനിമ. ആ ലാൽ തന്നെയാണ് ഇന്നും. ലാലിന്റെ മനസ്ഥിതിയ്‌ക്ക് ഒരുമാറ്റവും വന്നിട്ടില്ല.

എന്റെ ക്യാമറയിൽ കണ്ടിട്ട് ഏറ്റവും കൂടുതൽ ഞാൻ ചിരിച്ചിട്ടുള്ളതും, സങ്കടപ്പെട്ടിട്ടുള്ളതും മോഹൻലാലിന്റെ അഭിനയം കണ്ടിട്ടാണ്. ടി.പി ബാലഗോപാലനിലെ ലാലിന്റെ അഭിനയം കണ്ട് ക്യാമറ കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ സത്യൻ അന്തിക്കാടിൽ നിന്ന് വഴക്കും കിട്ടിയിട്ടുണ്ട്.പലപ്പോഴും കരയില്ല ചിരിക്കില്ല എന്നു പറഞ്ഞ് ബലം പിടിച്ചിരുന്നാലും പുള്ളി അതിന് സമ്മതിക്കത്തില്ല. മോഹൻലാലിനെ പുകഴ്‌ത്തി പറയുന്നതല്ല. അയാൾ എന്നും എനിക്കൊരു അത്ഭുതമാണ്.

ലാലിനെ വിശ്വസിച്ച് ഏതു ക്യാരക്‌ടർ കൊടുക്കാനും നമുക്ക് കഴിയും. ലാലിന് ഏറ്റവുമധികം പെർഫോം ചെയ്യാൻ പറ്റുന്നത് ജഗതി ശ്രീകുമാർ വരുമ്പോഴാണ്. ജഗതി ശ്രീകുമാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാലിന് വരുന്ന ഹ്യൂമർ മറ്റേതെങ്കിലും ആർട്ടിസ്‌റ്റിനൊപ്പമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.ഒരു ആനയെ കാണാൻ പോയാൽ നമ്മൾ ആനയെ അല്ലേ കാണൂ. കടലിന്റെ കാര്യത്തിലായാലും അങ്ങനല്ലേ? അതുതന്നെയാണ് മോഹൻലാലും. ലാല് വന്നാൽ പിന്നെ അതിനപ്പുറം മറ്റൊരാളെ നോക്കാൻ കഴിയില്ല’ – വിപിൻ മോഹൻ പറഞ്ഞുനിർത്തുന്നു.