ഇത് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖം? സൂപ്പര്‍ഹിറ്റായി മോഹന്‍ലാലിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകര്‍

ഒറ്റ നോട്ടത്തില്‍ ലൂസിഫര്‍ 2വിന്റെ ഫസ്റ്റ് ലുക്കാണെന്ന് തോന്നുമെങ്കിലും സംഗതി മനോരമ സെലിബ്രിറ്റി കലണ്ടറിന് വേണ്ടി മോഹന്‍ലാല്‍ നല്‍കിയ ഫോട്ടഷൂട്ടാണ്. കറുത്ത ഹാഫ് കൈ ഷര്‍ട്ടിനൊപ്പം കറുത്ത മുണ്ടും, നരയുടെ മേമ്പൊടിയോട് കൂടിയ കട്ടത്താടിയും. തീക്ഷണമായ നോട്ടവും മുഷ്ടി ചുരുട്ടിയുള്ള നില്‍പ്പും ആരാധകരെ ഒറ്റ നോട്ടത്തില്‍ തന്നെ ആവേശം കൊള്ളിക്കുന്നുണ്ട്. മനോരമയും ജോയ് ആലുക്കാസും സംയുക്തമായിട്ടാണ് കലണ്ടര്‍ എന്ന ആശയവുമായി രംഗത്ത് എത്തിയത്.

വനിതയുടെ ഫോട്ടോഗ്രാഫര്‍ ടിജോ ജോണാണ് കലണ്ടറിനായി ചിത്രങ്ങള്‍ പകര്‍ത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടൊവീനോ തോമസ്, വിജയ് സേതുപതി,ഐശ്വര്യ ലക്ഷ്മി, ദീപ്തി സതി എന്നിങ്ങനെ നിരവധി താരങ്ങളുടെ തകര്‍പ്പന്‍ ഫോട്ടോഷൂട്ട് കലണ്ടറിനുവേണ്ടി പകര്‍ത്തിയിരുന്നു. സെലിബ്രിറ്റി കലണ്ടര്‍ ആപ്‌സ്റ്റോറിലും ലഭ്യമാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ ആശംസിച്ചാണ് ലാലേട്ടന്‍ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 27ായിരത്തിന് മുകളില്‍ ആളുകള്‍ ചിത്രം ലൈക്ക് ചെയ്യുകയും ആയിരത്തിലേറെ പേര്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.