മലയാള സിനിമയിലെ ബാഹുബലിയാവാൻ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ; മലയാളം – തമിഴ് – കന്നട – തെലുങ്ക് – ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും !

മലയാളസിനിമയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ട സിനിമയാവാൻ ഒരുങ്ങുകയാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഈ മോഹൻലാൽ – പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി ഇപ്പോൾ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. വളരെ മികച്ച രീതിയിൽ ഷൂട്ട്‌ ചെയ്‌തിട്ടുണ്ട് എന്നാണ് മോഹൻലാലടക്കം അണിയറപ്രവർത്തകർ പറയുന്നത്. ഈ വർഷാവസാനമോ അടുത്ത വർഷം ആരംഭമോ ആയിരിക്കും അറബിക്കടലിന്റെ സിംഹം റിലീസ് ആവുക. ഒരു വർഷത്തോളം എടുക്കുന്ന തയ്യാറെടുപ്പുകളിലാണ് ചിത്രം. അത്രയേറെ സൂക്ഷ്മമായാണ് മരക്കാർ പ്രിയദർശനും കൂട്ടരും മലയാളസിനിമയിലെ ഒരു നാഴികക്കല്ലാവാനായി മരക്കാർ അണിയിറിച്ചൊരുക്കുന്നത്. മലയാളം – തമിഴ് – കന്നട – തെലുങ്ക് – ഹിന്ദി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. 100 കോടിയോളം നിർമ്മാണചിലവ് വന്ന ഏക മലയാളചിത്രം കൂടിയാണ് മരക്കാർ.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. മോഹന്‍ലാലിന്റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ പ്രണവിന്റെ നായികയായി പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നു. കീര്‍ത്തി സുരേഷും നായികാപ്രാധാന്യമുള്ള വേഷം കുഞ്ഞാലി മരക്കാരിൽ ചെയ്യുന്നുണ്ട്. തമിഴിലെ ആക്ഷൻ കിംഗ് അർജ്ജുൻ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി മരക്കാറിൽ ഉണ്ട്. ഇതുകൂടാതെ സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചരിത്ര കഥാപാത്രവേഷമായിരിക്കും പ്രിയദർശൻ അറബിക്കടലിന്റെ സിംഹത്തിലൂടെ നൽകിയിരിക്കുന്നത് എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃന്ദങ്ങൾ തരുന്ന വിവരം.