മമ്മൂട്ടി – അജയ് വാസുദേവ് ചിത്രത്തിൽ ദിലീപും ? – മൂന്ന് വമ്പൻ മെഗാസ്റ്റാർ ചിത്രങ്ങൾ അന്നൗൺസ് ചെയ്തുകൊണ്ട് നിർമ്മാതാവ് ജോബി ജോർജ്ജ് !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മൂന്ന് വമ്പൻ സിനിമകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടി ആരാധകർക്ക് ഈസ്റ്റർ വിരുന്നുമായി goodwill entertainments നിർമ്മാതാവ് ജോബി ജോർജ്ജ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന മൂന്ന് വമ്പൻ സിനിമാ പ്രൊജെക്ടുകൾ പ്രഖ്യാപിച്ചു. അതിൽ ഒന്ന് മമ്മൂട്ടി അജയ് വാസുദേവ് ചിത്രമാണ്. ഒരു വലിയ ക്യാൻവാസിൽ ഒരുക്കുന്ന ഫാമിലി മാസ്സ് മൂവിയായിരിക്കും ഇത്. ആഗസ്റ് ആദ്യവാരം ചിത്രീകരണം തുടങ്ങും. ഈ ചിത്രത്തിൽ ദിലീപ് ചിലപ്പോൾ അഭിനയിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഔദ്യോഗികമായി ആ വാർത്ത പ്രഖ്യാപിച്ചിട്ടില്ല.

ഗുഡ്വിൽ നിർമ്മാതാവ് രണ്ടാമതായി അന്നൗൺസ് ചെയ്ത ചിത്രം ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ വക ഡബിൾ ആക്ഷൻ മൂവിയാണ്. പിന്നെ മൂന്നാമതായാണ് ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം വന്നത്. “കുഞ്ഞാലി മരക്കാർ IV”. അതെ സാക്ഷാൽ കുഞ്ഞാലി മരക്കാർ ഉടൻ വരുന്നു. ഈ ബ്രഹ്മാണ്ഡ ചിത്രം ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ഓഗസ്റ്റ് സിനിമാസുമായി ചേർന്ന് നിർമ്മിക്കുന്നു.

ഗുഡ് വിൽ നിർമ്മാതാവ് ജോബി ജോർജ്ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതെല്ലാം വ്യക്തമാക്കിയത്. അദ്ദേഹം ഉയിർപ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂർവം ആശംസിച്ചുകൊണ്ട് ഏവരോടുമായി പറയുന്നത് ; ” ഗുഡ്വിൽ നിർമിക്കാൻ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്നാൽ അടുത്ത 5 കൊല്ലത്തേയ്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമയാണ് .സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും. ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതനായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയിൽ പങ്കുചേരുന്നുമുണ്ട് ,ബഡ്ജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും :- നിർമ്മാതാവ് ജോബി ജോർജ്ജ് ഉറപ്പ് തരുന്നു.