സെവന്‍ത്ത് ഡേ ടീം വീണ്ടും ഒന്നിക്കുന്നു !!! പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹിറ്റ് കൂട്ടുക്കെട്ടിന്റെ ‘ഫോറന്‍സിക്ക്’ ഓണ്‍ദിവേ

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സെവന്‍ത്ത് ഡേ ടീം ഒന്നിക്കുന്ന ഫോറന്‍സിക്ക് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്. ലൂസിഫറിന്റെ ക്യാമറമാനായ സുജിത്ത് വാസുദേവ് തന്നെയാണ് ഫോറന്‍സിക്കിന്റെ സംവിധാനവും, ഛായഗ്രഹണവും. ടൊവീനോ തോമസാണ് നായകന്‍. ശ്യാംധര്‍ സംവിധാനം ചെയ്ത സെവന്‍ത്ത് തികച്ചു വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ചിത്രമായിരുന്നു.

കഥ, തിരക്കഥ സംഭാഷണമൊരുക്കുന്നത് അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന്. സിജു മാത്യു, നവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജു മല്ലിയത്തിന്റെ സഹകരണത്തോടെ രാഗം മൂവീസാണ് ചിത്രം വിതരണത്തിനെത്തിിക്കുന്നത്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

പൃഥ്വിരാജ്, ടൊവിനോ തോമസ്, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, യോഗ് ജാപ്പെ, ജനനി അയ്യര്‍, പ്രവീണ്‍ പ്രേം തുടങ്ങി നിരവധിപേര്‍ അഭിനയിച്ച സെവന്‍ത്ത് ഡേ മികച്ച കളക്ഷനും തീയ്യേറ്ററില്‍ നിന്ന് കൈവരിച്ചിരുന്നു. പ്രമേയം കൊണ്ടും, മേക്കിംഗ് കൊണ്ടും മികച്ച ഒരു സിനിമാനുഭവമായിരിക്കും ഫോറന്‍സിക്ക് എന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുള്ളത്.