പുതിയ വിജയ് ചിത്രവും കോപ്പിയടി വിവാദത്തിൽ ; അറ്റ്ലീ പ്രതികൂട്ടിൽ ! മെർസൽ, സർക്കാർ തുടങ്ങി വിജയ് ചിത്രങ്ങൾക്ക് മാത്രം ഇത് ഒരു തുടർക്കഥയാവുന്നു..

തെരിക്കും, മെർസലിനും ശേഷം ആറ്റ്ലി – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം ദളപതി 63 കോപ്പിയടി വിവാദത്തിൽപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിൽ ഫുട്ബോൾ കോച്ചായി വിജയ് എത്തുമെന്ന സവിശേഷതയാണ് ഉള്ളത്. അസിസ്റ്റന്റ് സംവിധായകൻ ശിവയാണ് അറ്റ്‌ലിയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ കോപ്പിയടി സംബന്ധിച്ച് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ പരാതി നൽകിയ ശിവ പറയുന്നത് വനിത ഫുട്ബോൾ പ്രമേയമാക്കി താൻ ചെയ്ത ഹ്രസ്വചിത്രമാണ് അറ്റ്ലി കോപ്പിയടിച്ചിരിക്കുന്നത് എന്നാണ്.

ഇതേ കഥയുമായി ഒരു സിനിമയുണ്ടാക്കാൻ ഒരുപാട് നിർമാണ കമ്പനികൾ കയറിയിറങ്ങിയെങ്കിലും എല്ലാവരും ശിവയെ ഒഴിവാക്കുകയായിരുന്നു. ഒരു ഹ്രസ്വചിത്രമാക്കി അതേ കഥ ചെയ്യാൻ കാരണവും അത് തന്നെയാണ്. ഒരുപാട് ഇടങ്ങളിൽ കഥ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അങ്ങനെ ആരെങ്കിലും കേട്ടതിന്റെ കാരണം ആ കഥ അറ്റ്‌ലിയുടെ ചെവിട്ടിൽ എത്തിയതാകണം എന്ന് ശിവ സംശയിക്കുന്നു.

എന്നാൽ ഈ കേസ് അന്വേഷിക്കാനാകില്ല എന്ന തീരുമാനത്തിലാണ് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ. അതിന് കാരണം ശിവ അസോസിയേഷനിൽ അംഗമായിട്ട് ആറുമാസമായില്ല എന്നുള്ളതാണ്. ആറുമാസമെങ്കിലും അംഗത്വം ആയവരുടെ പരാതിയിൽ മാത്രമേ അസോസിയേഷന് അന്വേഷിക്കാൻ അധികാരമൊള്ളൂ എന്നാണ് അസോസിയേഷനന്റെ ന്യായീകരണം.

ഇതിന് മുൻപ് തെരി, മെർസൽ തുടങ്ങിയ ആറ്റ്ലി ചിത്രങ്ങൾ കോപ്പിയടി വിവാദത്തിൽ പെട്ടിട്ടുണ്ട്. വിജയുടെ അവസാനം ഇറങ്ങിയ മുരുഗദോസ് ചിത്രം സർക്കാരും കോപ്പിയടിയാണെന്ന് വിവാദമുണ്ടായതാണ്. ഇപ്പോൾ പുതിയ ചിത്രവും വിവാദങ്ങൾ സൃഷ്ടിക്കുമ്പോൾ വിജയ് ചിത്രങ്ങൾക്ക് മാത്രമായി ഇത് ഒരു തുടർക്കഥയാവുകയാണ്.