ദുൽഖർ സൽമാന്റെ എബിസിഡി തെലുങ്കിൽ അല്ലു അർജുന്റെ അനുജൻ അല്ലു സിരീഷ് നായകൻ ; ട്രെയിലർ യൂട്യൂബിൽ ശ്രദ്ധ നേടുന്നു..

ദുൽഖർ സൽമാൻ നായകനായി മലയാളത്തിൽ പുറത്തിറങ്ങി മികച്ച വിജയം നേടിയ എബിസിഡി (അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി) ഇനി തെലുങ്ക് സംസാരിക്കും. എബിസിഡി തെലുങ്ക് റീമേയ്ക്ക് ട്രെയിലർ യൂട്യൂബിൽ എത്തി. തെലുങ്കിൽ അല്ലു അർജുന്റെ അനുജൻ അല്ലു സരീഷാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഇറങ്ങിയ അതേ പേരിൽ തന്നെയാണ് ചിത്രം തെലുങ്കിലും എത്തുക.

മാർട്ടിൻ പ്രക്കാട്ട് മലയാളത്തിൽ സംവിധാനം ചെയ്ത എബിസിഡി തെലുങ്കിൽ സംവിധാനം സഞ്ജീവ് റെഡ്‌ഡിയാണ് നിർവ്വഹിക്കുക. സുരേഷ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് നിർമിക്കുന്നത്. രുഷ്കർ ദില്ലൻ നായികയാകുന്നു. നാഗ ബാബു, മാസ്റ്റർ ഭരത് എന്നിവരാണ് മറ്റുതാരങ്ങൾ. 2013ൽ ഇറങ്ങിയ എബിസിഡി മലയാളം തെലുങ്കിൽ റീമേയ്ക്ക് ആവുന്നത് ഇപ്പോഴാണ്. റിലീസായ ചിത്രത്തിന്റെ ട്രെയിലെർ ശ്രദ്ധേയമാണ്. ഈ ചിത്രം മെയ് 17ന് റിലീസാകും.