കെ.ജി.എഫ് നായകൻ യാഷിനെ തീർത്തുകളയാൻ കന്നഡ സൂപ്പർ താരങ്ങളുടെ ക്വട്ടേഷൻ ! കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു.. യാഷ് സിനിമ പോലെ ജീവിതത്തിലും ‘മോൺസ്റ്റർ’ ?

കെജിഎഫ് നായകൻ റോക്ക്സ്റ്റാർ യാഷ്-ന് വധഭീഷണി ഉള്ളതായി ചില മീഡിയയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ യാഷ് തന്നെ നേരിട്ട് അതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നു. അങ്ങനെ ഒരുതരത്തിലുള്ള ഭീഷണിയും എന്റെ ജീവിതവുമായി ബന്ധപ്പെട്ട് തൽക്കാലം ഇല്ല എന്ന് അദ്ദേഹം പറയുന്നു. ഇത്തരം വാർത്തകൾ സത്യാവസ്ഥകൾ അറിയാതെ പറഞ്ഞ്പരത്തരുത് എന്നും യാഷ് അഭ്യർത്ഥിക്കുന്നു.

കർണാടക പോലീസ് കുറ്റവാളി ഷീറ്റർ ഭരത് നെ ഈയടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അന്നേരം ചില കന്നഡ ന്യൂസ് ചാനലുകളിൽ ഈ ക്രിമിനലിന് യാഷ് നെ കൊല്ലാനുള്ള കോൺടാക്ട് കിട്ടിയിരുന്നു എന്നെല്ലാം റിപ്പോർട്ട്‌ ചെയ്തു. ഈ സാഹചര്യം വ്യക്തമാക്കി കൊടുക്കാൻ മാർച്ച്‌ 9ന് തന്നെ യാഷ് പ്രെസ്സ് മീറ്റ് നടത്തുകയുണ്ടായി. ഇതെല്ലാം നുണകൾ ആണെന്നാണ് അദ്ദേഹം എന്നിട്ട് പറഞ്ഞത്.

 

“ഏത് നേരവും ഇത്തരം ആന്റി സോഷ്യൽ എലെമെന്റ്സ് എന്റെ മേൽ ഓരോ മീഡിയകൾ പഴിചാരാറുണ്ട്. ഇത് എന്നെ മാത്രമല്ല എന്റെ കുടുംബത്തെ ആകെ വിഷമത്തിൽ ആക്കാറുമുണ്ട്. ഞാൻ മീഡിയകളോട് അപേക്ഷിക്കുന്നത്, സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. ഇനി അതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അത് തെളിവുകൾ സഹിതം നിങ്ങൾ പോലീസിനെ ഏൽപ്പിക്കുക – യാഷ് പറഞ്ഞു.

യാഷ് ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കർണാടക ഹോം മിനിസ്റ്റർ ആയിട്ട് സംസാരിക്കുകയും ഇത്തരം ഒരു ഭീഷണിയും നിലവിൽ ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. പെട്ടെന്നുള്ള യാഷ് എന്ന നടന്റെ വിജയവളർച്ചയിൽ മനം നൊന്ത സാൻഡൽവുഡ് സൂപ്പർ താരങ്ങളാണ് യാഷിനെതിരെ ഇത്തരം ക്വാറ്റേഷൻ കൊടുക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിൽ യാഥാർഥ്യം ഇല്ലെന്നാണ് യാഷ് പറയുന്നത്. വളരെ സൗഹാർദപരമാണ് ഇൻഡസ്ട്രി എന്നും അദ്ദേഹം പറയുന്നു. കെജിഎഫ് ന്റെ വ്യാപക വിജയം കഴിഞ്ഞു, അതിന്റെ രണ്ടാം ഭാഗം ചെയ്യാൻ ഒരുങ്ങുകയാണ് താരം.