“പി.കെ. രാംദാസിന്റെ മകന് മലയാളം പറയാനും അറിയാം, മുണ്ടു മടക്കി കുത്താനും അറിയാം – ജതിൻ രാംദാസ് ആയി ടോവിനോ വെറുതെ കസറി കളഞ്ഞു.. #BlockbusterLucifer

ലൂസിഫറിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ എൻട്രി മുതൽ അങ്ങോട്ട്‌ തിയറ്ററിൽ കയ്യടികളാണ്. അത്രക്ക് മാസ്സ് സ്ക്രീൻ പ്രെസെൻസാണ് ഈ യുവതാരം ലൂസിഫറിൽ സൃഷ്ടിക്കുന്നത്. ഇന്റർവെൽ സമയത്ത് ആരാദകരെ ത്രസ്സിപ്പിച്ചുകൊണ്ടാണ് ടോവിനോയുടെ എൻട്രി. അതിനുശേഷം ഒരു സമ്മേളനത്തിൽ ആയിരക്കണക്കിന് ജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു സീനിൽ അസാധ്യ കിടിലൻ പെർഫോമൻസാണ് ടോവിനോ പുറത്തെടുക്കുന്നത്. ആരാദകർ രോമാഞ്ചത്തോടെ കൈയ്യടിച്ച സീനായിരുന്നു അത്. ഈ സിനിമയിൽ ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും സ്കോർ ചെയ്തിരിക്കുന്ന നടൻ ടോവിനോയാണ് എന്ന് നിസ്സംശയം പറയാം.

ഒരു ലാൽ ആരാധകന്റെ ആവേശത്തോടെയാണ് പൃഥ്വിരാജ് ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തത് എന്ന് വ്യക്തം. എന്നും തിയേറ്ററുകൾ ഇളക്കിമറിക്കാറുള്ള മോഹൻലാലിന്റെ ദേവാസുരഭാവം തന്നെയാണ് ഈ ലൂസിഫറിന്റെയും കരുത്താവുന്നത്. അങ്ങനെയാണ് ദൈവത്തിനും സാത്താനും പ്രിയപ്പെട്ടവനായ ലൂസിഫർ അവതാരമെടുത്തത്.

 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ. മഞ്ജുവാര്യർ വീണ്ടും മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ, ഇന്ദ്രജിത്ത്, സച്ചിൻ കടേക്കർ, കലാഭവൻ ഷാജോൺ, സിജോയ് വർഗീസ്, സായ് കുമാർ, സുനിൽ സുഖദ, ഫാസിൽ, വി.കെ. പ്രകാശ്, ബൈജു സന്തോഷ്, ബാല, ശിവജി ഗുരുവായൂർ, മാല പാർവതി, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാനതാരങ്ങൾ.