പൃഥ്വിരാജിന് പിന്നാലെ അയ്യപ്പന്റെ കഥപറായന്‍ ഒരുങ്ങി സന്തോഷ് ശിവന്‍; സംഗീതം എ.ആര്‍ റഹ്മാന്‍

പൃഥ്വിരാജിന് പിന്നാലെ സ്വാമി അയ്യപ്പന്റെ ജീവിതം സിനിമയാക്കാനുള്ള പദ്ധതിയുമായി സന്തോഷ് ശിവന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ചകള്‍ ഒടുങ്ങിയതോടെയാണ് പുതിയ പ്രഖ്യാപനവുനായി സന്തോഷ് ശിവന്‍ രംഗത്ത് എത്തുന്നത്. ഗോകുലം ഗോപാലാനാണ് നിര്‍മ്മാണം.

പ്രഥമിക റിപ്പോര്‍ട്ട് പ്രകാരം സംഗീത ഇതിഹാസം ഏ ആര്‍ റഹ്മാും നടി അനുഷ്‌ക ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നിര്‍മ്മാതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്താണ്.

നിലവില്‍ കാളിദാസ്, മഞ്ജു വാര്യര്‍ എന്നിവര്‍ വേഷമിടുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവന്‍. ഈ വര്‍ഷം പകുതിയോടെ ജാക്ക് ആന്‍ഡ് ജില്‍ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.