രാജയും പിള്ളേരും ഡബിൾ സ്ട്രോങ്ങ്‌ അല്ല, ഇനിമുതൽ ട്രിപ്പിൾ സ്ട്രോങ്ങ് – മെഗാസ്റ്റാർ മമ്മൂട്ടിയുടെ മെഗാമാസ്സ്‌ പഞ്ചുമായി മധുരരാജ ടീസർ യൂട്യൂബിൽ റെക്കോർഡുകൾ തീർക്കുന്നു.. Trending

മധുരവീരൻ രാജയായി മമ്മൂട്ടി ടീസറിൽ അവതരിച്ചപ്പോൾ ആരാധകർ ആവേശകൊടുമുടിയിലാണ്. വൈശാഖ് പുറത്ത്‌വിട്ട മധുരരാജാ ടീസർ ആരാധകർക്ക് വേണ്ടിയുള്ള ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈൻമെന്റാണ്. അടിമുടി ആരാധകർക്കായുള്ള ആഘോഷചിത്രമാണ് ടീസർ കാഴ്ച്ചയിൽ മധുരരാജാ എന്ന് വ്യക്തമാണ്. ഒപ്പം മമ്മൂട്ടിയുടെ അസ്സൽ പഞ്ച് ഡയലോഗ് കൂടിയായപ്പോൾ ടീസർ അങ്ങ് കേറി കൊളുത്തി. ” അന്നും ഇന്നും എന്നും രാജയും പിള്ളേരും സ്ട്രോങ്ങാ.. ഡബിൾ സ്ട്രോങ്ങ്‌ അല്ല.. ട്രിപ്പിൾ സ്ട്രോങ്ങ്..”ഈ പഞ്ചോടെയാണ് 42 സെക്കന്റ് ടീസർ തീരുന്നത്. ഏപ്രിൽ റിലീസായെത്തുന്ന ചിത്രത്തിന് വമ്പൻ പ്രതീക്ഷളോടെയാണ് ആരാദകർ കാത്തിരിക്കുന്നത്.പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ – പീറ്റർ ഹെയ്‌ൻ എന്നിവർ ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മധുരരാജ. നെൽസൺ ഐപ്പ് ചിത്രം നിർമ്മിക്കുന്നു.

മമ്മൂട്ടിയുടെ പോക്കിരിരാജയുടെ അടുത്ത പടിയായാണ് മധുരരാജ എത്തുന്നത്. മമ്മൂട്ടി കൂടാതെ തമിഴ് താരം ജയ്, സലിം കുമാർ, നെടുമുടി വേണു, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഗോപി സുന്ദറാണ് സംഗീതം നിർവ്വഹിക്കുന്നത്. മധുരരാജാ ഏപ്രിൽ രണ്ടാം വാരം പ്രദർശനത്തിനെത്തും.