ഇനി തള്ള് വേണ്ട.. നിരാശയും വേണ്ട.. പടം ഗംഭീരമാണ്.. ഡബ്ബിങ് കഴിഞ്ഞു.. ലൂസിഫർ മാർച്ച്‌ 28ന്.. ആഘോഷിക്കൂ – ഇത് സിനിമാ പ്രേമികൾക്കായുള്ള വിരുന്ന് !!

ദ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി യുവസൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ വർഷത്തെ പ്രതീക്ഷയുണർത്തും ചിത്രം ലൂസിഫർ ഡബ്ബിങ് കഴിഞ്ഞു. മുരളി ഗോപി തിരക്കഥ എഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണ തൃപ്തിയാണ് നൽകിയത് എന്ന് പൃഥ്വിരാജ് സന്തോഷം പ്രകടിപ്പിക്കുന്നു. ചിത്രം മികച്ച അനുഭവം ആണ് നൽകിയത് എന്നാണ് റിപ്പോർട്ട്‌ പുറത്തുവരുന്നത്.

ലാലേട്ടന്റെ സിനിമകൾ കണ്ട് വളർന്ന്.. ഇപ്പോൾ അദ്ദേഹത്തിന്റെ ഡബ്ലിംഗ് സൂപ്പർവൈസ് ചെയ്യുന്ന പുതുമുഖ സംവിധായകനായി എത്തി നിൽക്കുമ്പോൾ, ഇതിലും കൂടുതൽ എന്ത് വേണം.. നന്ദി ലാലേട്ടാ –  ഈ പറഞ്ഞ പൃഥ്വിയുടെ വാക്കുകൾ ഒരു ലാലേട്ടൻ ആരാദകന്റെ കൂടിയായി തോന്നും. അത്ര ആകാംഷയിലാണ് അദ്ദേഹം.

വലിയ സംഭവമല്ല ലൂസിഫർ എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട് ആരാധകർ തന്നെ. ഇത് മറ്റുള്ളവരുടെ പ്രതീക്ഷ ഭാരം ലഘൂകരിക്കാനാണ്. ചിലർ വലിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു, ചിലർ തണുപ്പൻ മട്ടിലും ആകുമ്പോൾ ശരിക്കും എന്താണിവിടെ നടക്കുന്നത് എന്നറിയാതെ കുഴയുന്നുണ്ട് ഇതിനിടയിൽ മറ്റുചിലർ. നിങ്ങൾ കുഴയണ്ട. ഇത് മറ്റൊന്നുമല്ല. ഇതെല്ലാം പ്രൊമോഷന്റെ ഭാഗമായി തോന്നുന്ന ഐഡിയാസിൽ നിന്നും ഉരിത്തിരിഞ്ഞ് വരുന്നതാണ്. ഇത് ഒരിക്കലും ചിത്രത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല. മറിച്ച് ചിത്രത്തിന് നല്ലതേ വരുത്തൂ. ചിത്രം കാണാൻ ആരാധകരിൽ ഒരു ജിജ്ഞാസ ഉണ്ടാക്കാൻ ഈ പ്രോമോകൾ സഹായിക്കും.

ലൂസിഫർ പ്രൊമോഷൻ മലയാളത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതായി തകൃതിയായി ഒരു കോണിൽ അങ്ങനെ നടന്നു കൊണ്ടിരിക്കുകയാണ്. ആരാദകരാണെങ്കിൽ മുൾമുനയിലുമാണ്. ആരാദകരിൽ ആവേശത്തിന്റെ തീ കോരി നിറച്ച്, ലൂസിഫറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവരുമ്പോൾ മോഹൻലാലിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രം ഇതിനോടകം ആരാദകർ ആഘോഷമാക്കിക്കഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫർ മലയാളം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത പ്രൊമോഷൻ പാതകളിലൂടെ സഞ്ചരിച്ച് തിയറ്ററുകളിൽ പ്രകമ്പനം തീർക്കാൻ  മാർച്ച് – 28ന് എത്തുകയാണ്. കാത്തിരിക്കാം.