” ദയവായി എന്നെ നിങ്ങൾ പിന്തുടരുത് – ആരാധകരോട് കൈകൂപ്പി അഭ്യർത്ഥിച്ച് വിജയ് !! “തലൈവാ തലൈവാ” എന്ന് മുറവിളി കൂട്ടി ആരാധകർ..

ദളപതി വിജയ് ആരാധകർ ആവേശത്തോടെ വാഴ്ത്തുന്ന ആരാദ്യനാമമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം വിജയ് 63 ഷൂട്ടിങ് പ്രസിദ്ധമായ ചെന്നൈ യൂണിവേഴ്സിറ്റിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആറ്റ്ലീ ആണ് ചിത്രത്തിന്റെ സംവിധായകൻ. നയൻ‌താര നായികയാവുന്ന ഈ ബ്രമ്മാണ്ട ചിത്രത്തിൽ വിവേക്, കതിർ, യോഗി ബാബു, ആനന്ദ് രാജ് ഡാനിയൽ ബാലാജി എന്നുവരും അഭിനയിക്കുന്നു.

വളരെ പ്രധാനപ്പെട്ട ചില സീനുകൾ ഷൂട്ട്‌ ചെയ്യാൻ വിജയും കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റി ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഈ വാർത്ത അരിഞ്ഞതും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ താരത്തെ കാണാൻ തടിച്ചുകൂടിയിരുന്നു.

 

ഇത് മാത്രമല്ല, വിജയ് വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ കാർ പിന്തുടർന്ന് ഒരുകൂട്ടം ആരാധകർ “തലൈവ തലൈവ” എന്ന് ഉച്ചത്തിൽ വിളിച്ച് വേഗത്തിൽ ബൈക്ക് ഓടിച്ചു വന്നത് അദ്ദേഹം ശ്രദ്ധിക്കുകയും, കാറിന്റെ വിന്ഡോ ഗ്ലാസ്‌ താഴ്ത്തി തന്നെ പിന്തുടർന്ന് വന്ന ആരാധകരോട് “ദയവായി എന്നെ പിന്തുടരുത്.. സൂക്ഷിച്ചു ബൈക്ക് ഓടിക്കൂ..” എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു വിജയ്. ആരാധകർക്ക് കൈവീശി അഭിവാദ്യം ചെയ്യാനും താരം മറന്നില്ല.

ട്വിറ്ററിൽ വിജയ് ആരാധകർ തന്നെ ഈ വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ്. ഇന്നേരംകൊണ്ട് തന്നെ വീഡിയോ വൈറൽ ആവുകയും ചെയ്തു.