നിങ്ങളെന്ത് മനുഷ്യനാണ് മനുഷ്യാ..? അവാര്‍ഡ് ഷോയിലേക്ക് ഉദയസൂര്യനെ പോലെ മമ്മൂക്കയുടെ മാസ് എന്‍ട്രി; വീഡിയോ കാണാം

പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ സ്റ്റില്‍ തീര്‍ത്ത തരംഗം മാറുന്നതിന് മുന്‍പ് തന്നെ ഇടിവെട്ട് മേക്ക് ഓവറുമായി മമ്മൂക്ക വീണ്ടും. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയിലാണ് പുതിയ ലുക്കില്‍ മമ്മൂട്ടി എത്തിയത്. ഈ ഇന്‍ട്രോ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കറുത്ത ഷര്‍ട്ടും, ബ്ലു പാന്റും അണിഞ്ഞ്, സൈഡ് പാര്‍ട്ട് ക്രൂ സ്റ്റൈലില്‍ മുടിയിലും പരീക്ഷണം നടത്തിയാണ് മമ്മൂക്കയുടെ പുതുപുത്തന്‍ ലുക്ക്.

വലിയ ആവേശത്തോടെയാണ് സദസിലിരിക്കുന്നവര്‍ മമ്മൂട്ടിയെ വരവേല്‍ക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഓഗസ്റ്റ് സിനിമാസിന്റെ ഷാജി നടേശനും, ഗുഡ് വില്‍ മൂവിസിന്റെ ജോബി ജോര്‍ജും അനുഗമിക്കുന്നു. പതിനെട്ടാം പടിയിലെ നീണ്ട മുടിയോട് കൂടിയുള്ള ലുക്ക് വളരെ ജനപ്രീതി നേടുകയും. ഏറ്റവും കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്ത ചിത്രമായി മാറുകയും ചെയ്തിരുന്നു.