” ആർത്തിരമ്പുന്ന കടലല്ല,, ശാന്തമായൊഴുകുന്ന പുഴയാണ് ലൂസിഫർ..” – എന്നെല്ലാം പറഞ്ഞ് ഹൈപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നത്, നിങ്ങൾ യാഥാർഥ്യം തിയറ്ററിൽ കണ്ടറിയാനാണ്..

മോഹൻലാലിന്റെ കരുത്തുറ്റ വേഷപ്പകർച്ചയുമായി വരുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫർ നല്ല രീതിയിൽ റിലീസിന് മുന്നേ തന്നെ പ്രൊമോഷൻ ആരംഭിച്ചിരിക്കുന്നു. ഇതിന് തെളിവാണ് ലൂസിഫറിന്റെതായി ഇറങ്ങുന്ന ഓരോ വാർത്തകളും. പക്ഷെ പരമാവധി ഹൈപ്പ് കുറയ്ക്കാൻ ശ്രമിക്കുകയാണ് അണിയറക്കാർ. ആരാധകരും ഇത് ശ്രദ്ധിക്കുന്നുണ്ട്. വലിയ കൊട്ടിഘോഷങ്ങൾ ഒന്നുമില്ലാതെ വന്നു നല്ലൊരു റെസ്പോൺസ് അമിത പ്രതീക്ഷാ ഭാരം ഇല്ലാതെ നേടിയെടുക്കുക എന്നതാണ് കാര്യം. ഒടിയൻ എന്ന പൂർവ ചിത്രം പഠിപ്പിച്ചുകൊടുത്ത ഒന്നാന്തരം പാഠം ഉൾക്കൊണ്ടാണ് ഈ പുതിയ സ്ട്രാറ്റജി. ഒരു സാധാരണ ചിത്രം എന്ന നിലയിലാണ് കൂടുതൽ പ്രൊമോഷനും. എന്നാൽ യാഥാർഥ്യം തിയറ്ററിൽ പ്രേക്ഷകർക്കായി കാത്തിരിക്കുകായാണ്.

വലിയ സംഭവമല്ല ലൂസിഫർ എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഈ പ്രതീക്ഷ ഭാരം ലഘൂകരിക്കാനാണ്. ചിലർ വലിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു, ചിലർ തണുപ്പൻ മട്ടിലും ആകുമ്പോൾ ശരിക്കും എന്താണിവിടെ നടക്കുന്നത് എന്നറിയാതെ കുഴയുന്നുണ്ട് ഇതിനിടയിൽ മറ്റുചിലർ. നിങ്ങൾ കുഴയണ്ട. ഇത് മറ്റൊന്നുമല്ല. ഇതെല്ലാം പ്രൊമോഷന്റെ ഭാഗമായി തോന്നുന്ന ഐഡിയാസിൽ നിന്നും ഉരിത്തിരിഞ്ഞ് വരുന്നതാണ്. ഇത് ഒരിക്കലും ചിത്രത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല. മറിച്ച് ചിത്രത്തിന് നല്ലതേ വരുത്തൂ. ചിത്രം കാണാൻ ആരാധകരിൽ ഒരു ജിജ്ഞാസ ഉണ്ടാക്കാൻ ഈ പ്രോമോകൾ സഹായിക്കും.

ലൂസിഫർ പ്രൊമോഷൻ മലയാളത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതായി തകൃതിയായി ഒരു കോണിൽ അങ്ങനെ നടന്നു കൊണ്ടിരിക്കുകയാണ്. ആരാദകരാണെങ്കിൽ മുൾമുനയിലുമാണ്.ആരാദകരിൽ ആവേശത്തിന്റെ തീ കോരി നിറച്ച്, ലൂസിഫറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവരുമ്പോൾ മോഹൻലാലിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രം ഇതിനോടകം ആരാദകർ ആഘോഷമാക്കിക്കഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി തിരക്കഥ. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫർ മലയാളം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത പ്രൊമോഷൻ പാതകളിലൂടെ സഞ്ചരിച്ച് തിയറ്ററുകളിൽ പ്രകമ്പനം തീർക്കാൻ മാർച്ച് 28ന് എത്തുകയാണ്. കാത്തിരിക്കാം.