കൊടൂര മാസ്സുമായി ലൂസിഫര്‍ ട്രൈലെര്‍, വൈറല്‍…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ സിനിമയുടെ ടീസർ പുറത്തുവന്നു. സസ്പെൻസ് നിറഞ്ഞതാണ് ടീസർ. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതത്തിൽ മോഹൻലാലിന്റെ കിടിലനൊരു ഡയലോഗും നിറഞ്ഞതാണ് ടീസർ. മമ്മൂട്ടിയാണ് ടീസർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്. മമ്മൂട്ടിയോട് പൃഥ്വി നന്ദിയും പറഞ്ഞിട്ടുണ്ട്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ലൂസിഫർ’. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്രോയ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.