ലൂസിഫർ മറ്റൊരു രാജാവിന്റെ മകൻ !? “നായകനും വില്ലനും ഒരാൾ തന്നെയാവുന്ന ദ കംപ്ലീറ്റ് മോഹൻലാൽ ഷോ ആയിരിക്കും നിങ്ങൾ മാർച്ച്‌ 28ന് കാണാൻ പോകുന്നത്..”

നായകനും വില്ലനും ഒരാൾ തന്നെയാകുന്ന സവിശേഷത ചിലപ്പോൾ ലൂസിഫറിലെ പ്രധാന ഹൈലൈറ്റായിരിക്കും. മോഹൻലാൽ ഏറെ കാലമായി ഇങ്ങനെയൊരു കഥാപാത്രം ചെയ്തിട്ട്. പൃഥ്വിരാജ് തന്നെ അദ്ദേഹം കാണാനാഗ്രഹിക്കുന്ന ലാലേട്ടനാണ് ലൂസിഫറിൽ എന്നാണ്. ലാൽ ആരാദകൻ കൂടിയായ ഈ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വി അങ്ങനെ പറയുമ്പോൾ പൊതുവെയുള്ള ആരാദകർക്ക് ആവേശമാകാൻ വേണ്ട ചേരുവകൾ ലൂസിഫറിൽ ഒരുക്കിവച്ചുകാണണം.

മോഹൻലാൽ കഥാപാത്രത്തിന് മാത്രമല്ല സിനിമയിൽ കടന്നുവരുന്ന ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സ്പേസ് തിരക്കഥാകൃത്തും സംവിധായകനും കൊടുത്തിട്ടുണ്ട്. വെറുമൊരു മാസ്സ് മസാലയല്ല ലൂസിഫർ. അതിലുപരി ഒരു കംപ്ലീറ്റ് ക്രാഫ്റ്റ് ആയും ലൂസിഫർ വിലയിരുത്തപ്പെടുമെന്നത് പൃഥ്വിരാജ് ആണ് സംവിധായകൻ എന്നുള്ളത്കൊണ്ട് തോന്നിയാലും അത്ഭുതമില്ല.

 

ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥ. ഛായാഗ്രാഹണം സുജിത് വാസുദേവ്. സംഗീതം ദീപക് ദേവാണ് ചെയ്യുന്നത്. മാർച്ച് 28ന് ചിത്രം തീയേറ്ററുകളിലെത്തുന്നത് ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും.