ലാലേട്ടന്‍ വീണ്ടും ടോപ്പര്‍ !!! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയില്‍ ലൂസിഫര്‍ ഒന്നാമന്‍

പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐ.എം.ഡി.ബി പട്ടികയില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ ഒന്നാം സ്ഥാനത്ത്. 24.9 ശതമാനം വോട്ടുകള്‍ കൊണ്ട് ലൂസിഫര്‍ മുന്നിട്ട് നില്‍ക്കുന്നത്. നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്നു പി.എം നരേന്ദ്ര മോഡിയാണ് ലിസ്റ്റില്‍ രണ്ടാമന്‍ 22 ശതമാനം വോട്ടാണ് ചിത്രത്തിനുള്ളത്. മമ്മൂട്ടി ചിത്രമായ മധുരരാജ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. മലയാളത്തില്‍ നിന്നും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ആറാം സ്ഥാനം കൈയ്യടക്കിയിട്ടുണ്ട്.

വമ്പന്‍ പ്രജോക്ടുകളാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ കലങ്ക്,സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2, ജംഗളീ എന്നി ബോളിവുഡ് ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒടിയന്റെ റിലീസിന് മുന്‍പും ചിത്രം ഐ.എം.ഡി.ബി പട്ടികില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലൂസിഫറിന്റെ ട്രെയലര്‍ പ്രേക്ഷകര്‍ക്കിടയില്‍ കൊടുങ്കാറ്റായി ഇരിക്കുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം ഒട്ടുമിക്ക റെക്കോര്‍ഡുകളും ചിത്രം ഇതോടെ ട്രെയ്‌ലര്‍ പൊളിച്ചു കഴിഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിന്ദിയില്‍ നിന്നും, തമിഴില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ മോഹന്‍ലാലിനുള്ള ആരാധകരും ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 28 മാര്‍ച്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്.