21st ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌സ്; മികച്ച നടൻ – മോഹൻലാൽ (ചിത്രങ്ങൾ – ഒടിയൻ, കൊച്ചുണ്ണി) !! ലൂസിഫർ ട്രെയിലർ തരംഗമായ അതേ നേരത്ത് ഏഷ്യാനെറ്റ്‌ അവാർഡും.. ഇരട്ടി മധുരം !!

21-ാമത് ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മോഹൻലാലിനെ ജൂറി ഐകകണ്ഠേന തിരഞ്ഞെടുത്തു. ഒടിയൻ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിനാണ് പോയ വർഷത്തെ മികച്ച നടനുള്ള അവാർഡ് മോഹൻലാലിനെ തേടി എത്തിയത്. 35 വയസ്സുകാരനും മധ്യവസ്കനും ഒക്കെയായി ഒടിയൻ മാണിക്യനായും മെയ് വഴക്കമുള്ള പക്കിയായും പോയ വർഷം മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചതിനാണ് മോഹൻലാൽ ഈ അവാർഡിലേക്ക് പരിഗണിക്കപ്പെടുകയും നേടുകയും ചെയ്തത്. ലൂസിഫർ ട്രെയിലർ യൂട്യുബിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്ന അതേ നേരമാണ് ഏഷ്യാനെറ്റ്‌ അവാർഡിൽ മികച്ച നടനായി മോഹൻലാൽ നിൽക്കുന്നത് എന്നതും കൗതുകകരം. അവാർഡ് ദാന വേദിയിൽ ലൂസിഫർ ചർച്ചാവിഷയവും ആയിരുന്നു. സ്പെഷ്യൽ ലൂസിഫർ പ്രോമോയും ഒപ്പം വേദിയിൽ അരങ്ങേറി.

 

ലോകമലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ചാനലാണ് ഏഷ്യാനെറ്റ്. അവർ ആതിഥ്യം വഹിക്കുന്ന, വിവിധ വിഭാഗങ്ങളിലായി നൽകപ്പെടുന്ന പുരസ്കാരങ്ങൾ എന്നും താര നിബിഡവും വ്യത്യസ്തത നിറഞ്ഞതുമാണ്. 2018ൽ മലയാളത്തിൽ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഭ കൊണ്ട് സ്ഥാനമുറപ്പിച്ചവരാണ് ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്സ് നേടുക എന്ന് അധികൃതർ സ്വയം പറയുന്നു.