‘മോഹന്‍‌ലാലിന്റെ വേഷവിധാനങ്ങള്‍ മരക്കാരെ അപഹസിക്കുന്നതിന് തുല്യം’; മരക്കാര്‍ സിനിമക്കെതിരെ കുഞ്ഞാലി മരക്കാര്‍ സ്മാരക വേദി…

കോഴിക്കോട് സാമൂതിരിയുടെ നാവിക സേനയുടെ അമരക്കാരായിരുന്ന കുഞ്ഞാലി മരക്കരുടെ കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തയ്യാറാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ചിത്രം പ്രക്യാപിച്ചത് തന്നെ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനാണ് ആദ്യം കുഞ്ഞാലി മരക്കാര്‍ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രിയദര്‍ശന്‍ സിനിമ അനൌണ്‍സ് ചെയ്യുകയായിരുന്നു. സിനിമയുടെ മോഷന്‍ പോസ്റ്റ് പുറത്തുവിട്ടപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പോസ്റ്ററില്‍ മോഹന്‍ലാലാല്‍ സംസാരിക്കുന്ന ഭാഷാ ശൈലി മലാബാറില്‍ എവിടെയും കേട്ടിട്ടില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നു.

ചരിതിത്രം പഠിക്കാതെയാണ് അണിയറ പ്രവര്‍ത്തകര്‍ കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം.

 

ഉയര്‍ന്നിരുന്നു സിനിമയിലെ മോഹന്‍‌ലാലിന്റെ വേഷവിധാനങ്ങള്‍ കുഞ്ഞാലി മരക്കാര്‍ക്ക് ചേര്‍ന്നതല്ല എന്ന വലിയ രീതിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നു. ചരിത്രപരമായി കുഞ്ഞാലി മരക്കാര്‍ക്ക് ചേരുന്ന വേഷം പലരും വരച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകകൂടി ചെയ്തു.

ഇപ്പോഴിതാ സിനിമയില്‍ മോഹന്‍ലാലിന്റെ വേഷവിധാനങ്ങള്‍ കുഞ്ഞാലി മരക്കാറെ അപഹസിക്കുന്ന തരത്തിലുള്ളതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുഞ്ഞാലി മരക്കാര്‍ സ്മാരക വേദി. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ സിനിമയുടെ ചിത്രീകരണം ഹൈദെരാബാദിലെ റാമൂജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.