ഹണി റോസിന്റെ ‘കട്ട ഹോട്ട്’ ഫോട്ടോഷൂട്ട്: വീഡിയോ കാണാം

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഹണിറോസ്. അവസാനം റിലീസ് ചെയ്ത വിനയന്‍ ചിത്രം ചാലകുടിക്കാരന്‍ ചങ്ങാതിയിലും ഹണി റോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഹണി ചര്‍ച്ചയാകുന്നത് ഒരു ഫോട്ടോഷൂട്ടിലൂടെയാണ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വളരെ ഗ്ലാമറസും, ബോള്‍ഡുമാണ് താരം ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിരിക്കുന്നത്. പുതിയ ലുക്കും ആരാധകര്‍ക്കിടയില്‍ വലിയ പ്രീതി നേടിയിട്ടുണ്ട്.

ഇന്ത്യന്‍, വെസ്‌റ്റേണ്‍ എന്നീ വേഷങ്ങളിലാണ് ഹണി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. അജമലിന്റെതാണ് ഫോട്ടോഗ്രാഫി. സംഗതി ഹിറ്റായതോടെ ഹണി റോസിന്റെ പുതിയ ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.