ഹരിശ്രീ അശോകൻ തന്നെയോ ഇത് ? ഇളയരാജ സിനിമക്ക് വേണ്ടി ‘ഗണപതി’ എന്ന കഥാപാത്രമായി പ്രിയനടന്റെ പകർന്നാട്ടം.. വമ്പൻ മേക്കോവർ !!

ഗിന്നസ് പക്രു നായകനായെത്തുന്ന മാധവ് രാംദാസ് ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗണപതി എന്ന കഥാപാത്രമായെത്തുന്ന ഹരിശ്രീ അശോകന്റെ വമ്പൻ മേക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഒരു വൃദ്ധന്റെ വേഷത്തിൽ അതുല്യ പകർന്നാട്ടമാണ് ഹരിശ്രീ അശോകൻ നടത്തിയിരിക്കുന്നത്. മേൽവിലാസം അപ്പോത്തിക്കരി എന്നീ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസാണ് ഇളയരാജ ഒരുക്കുന്നത്. ചിത്രത്തിലെ പക്രുവിന്റെ ഗെറ്റപ്പും നടൻ ജയസൂര്യ പാടിയ പാട്ടും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. കുറ്റിത്താടിയും മീശയും കണ്ണടയുമായുള്ള പക്വതയാർന്ന മദ്യവയസ്കൻ ലുക്കിലാണ് പക്രു ചിത്രത്തിൽ എത്തുന്നത്.

മാധവ് രാംദാസ് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയ ഈ ചിത്രത്തിൽ സുദീപ് ടി ജോർജാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. അരുൺ, ദീപക്, ഗോകുൽ സുരേഷ് , ഇന്ദ്രൻസ് തുടങ്ങി വൻ താരനിരയും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മാർച്ച് 22 ന് ചിത്രം തിയ്യറ്ററുകളിലെത്തും.