” എനിക്ക് ഫാന്‍സ്‌ ക്ലബ്‌ ഒന്നും വേണ്ട.. ഫാന്‍സ്‌ എന്നൊക്കെ പറഞ്ഞ് നടന്ന് നിങ്ങളുടെ ജീവിതം നശിപ്പിക്കരുത്, പ്ലീസ് – ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരോട്….

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള യുവതാരം ആര് ? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ദുല്ഖര്‍ സല്‍മാന്‍ എന്ന ആരാധകരുടെ DQ ! എന്നാല്‍ ഔദ്യോഗികമായി അങ്ങനെ ഫാന്‍സ്‌ ഒന്നുമില്ല ഈ DQവിന്. അതായത് ഫാന്‍സ്‌ ക്ലബ്ബുകള്‍ ഇല്ല എന്ന് ! യുവനടന്മാരിൽ ദുൽഖർ സൽമാന്റെ ഫാൻസ്‌ ക്ലബ് മാത്രമാണ് ഒഫീഷ്യൽ അല്ലാതെ പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഒരുപക്ഷെ അറിയാത്തതും അല്ലെങ്കിൽ കുറച്ചു പേർക്ക് എങ്കിലും അറിയാവുന്നതുമായ ഒരു കാര്യമായിരിക്കും ഇത്.

ദുൽഖർ ഇന്നും തന്റെ ഫാൻസ്‌ ക്ലബ് പ്രവർത്തിക്കാൻ ആര്‍ക്കും അനുവാദം നൽകിയിട്ടില്ല എന്നതാണ് സത്യം. പക്ഷെ റെജിസ്ട്രേഷൻ ഒക്കെ നടന്ന ക്ലബ് ആരാധകര്‍ അങ്ങോളം ഇങ്ങോളം സ്ഥാപിക്കുന്നുണ്ട് എങ്കിലും ദുൽഖർ ഇത് വരെയും തന്റെ ഫാൻസ്‌ ക്ലബ് ഒഫീഷ്യൽ ആക്കിയില്ല എന്ന് അറിയുമ്പോൾ ശരിക്കും ആകാംഷ തോന്നാം. ദുൽഖർ ഫാൻസ്‌ ക്ലബ് ഒരു ഒഫീഷ്യൽ ആയിരുന്നു എങ്കിൽ ഇതിലും ഇരട്ടി ആളുകൾ ഇതിൽ ആക്റ്റീവ് ആയി തന്നെ പ്രവർത്തിച്ചേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

 

ചിലർ ഓൾ ഇന്ത്യ ലെവലില്‍ വരെ തന്റെ ഫാൻസ്‌ ക്ലബ് ഒഫീഷ്യൽ ആയി കൊണ്ട് നടക്കുമ്പോളും ഇവിടെ ഒഫീഷ്യൽ പോലും അല്ലാത്ത ഒരാളുടെ ഫാൻസ്‌ ക്ലബ്ബിന്റെ പരിപാടികള്‍ മറ്റാരേക്കാളും മുന്നിട്ട് നില്‍ക്കുന്നു. ഓരോ വര്ഷം ഫോട്ടോ ഷൂട്ടും , മീറ്റിംഗ് ഒകെ വെച്ച് മുന്പോട് പോകുന്ന യുവ നടന്മാരുടെ ഫാൻസിന് ഇത് വരെയും ദുല്‍ഖറിന്റെ ഒഫീഷ്യല്‍ അല്ലാത്ത ഫാന്സിനോട് മുട്ടിനില്‍ക്കാന്‍ പറ്റുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം !

തിരുവന്തപുരം ബേസ് കുറച്ചു ആളുകൾ ക്ലബ് ഒഫീഷ്യൽ ആകണം എന്ന് രീതിയിൽ സംസാരിച്ചപ്പോൾ ദുൽഖർ പറഞ്ഞത് എനിക്ക് വേണ്ടി ആരും അവരുടെ ജീവിതം നശിപ്പിക്കുന്നത് എനിക്ക് കാണാൻ താല്പര്യം ഇല്ല എന്നാണ് .. അപ്പോഴും ആരാധന കൂടുതൽ ആയത് കൊണ്ട് തന്നെയാണ് നിലവിലെ ഫാൻസ്‌ ക്ലബ് പ്രവർത്തിക്കുന്നത്. ഫാൻസ്‌ ക്ലബ് വേണ്ട എന്ന് പറഞ്ഞ ഫഹദിനെ പ്രശംസിക്കുമ്പോൾ, തന്റെ ഫാന്‍സ്‌ ക്ലബ്‌ ഒഫീഷ്യൽ ആക്കിയാൽ ഉണ്ടാകുന്ന പ്രശ്ങ്ങൾ കണ്ടു അതിൽ നിന്ന് പിന്മാറി നിൽക്കുകയാണ് ദുൽഖർ !