“ഞാൻ കണ്ടു ഇളയരാജ, നിങ്ങളും കാണണം. മക്കൾക്കൊപ്പം, കാരണം കുട്ടികൾ കണ്ടിരിക്കേണ്ട ചിത്രമാണ് – ജനപ്രിയ നായകൻ ദിലീപ് പറയുന്നു..

ജനപ്രിയ നായകൻ ഇളയരാജ എന്ന ചിത്രം കണ്ട ആകാംക്ഷയിൽ പ്രതികരണം നടത്തിയിരിക്കുകയാണ്. വളരെ മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ദിലീപ് പറയുന്നത് ഈ സിനിമ എല്ലാവരും എന്തായാലും കാണണം എന്നാണ്. അദ്ദേഹം സോഷ്യൽ മീഡിയ വഴിയാണ് ഈ ആസ്വാദന പ്രതികരണം പങ്കുവച്ചത്. ” ഞാൻ കണ്ടു ഇളയരാജ, നിങ്ങളും കാണണം. മക്കൾക്കൊപ്പം, കാരണം കുട്ടികൾ കണ്ടിരിക്കേണ്ട ചിത്രമാണ് ” ഇളയരാജ എന്ന് നടൻ ദിലീപ് പറയുന്നു.

പ്രേക്ഷക – നിരൂപക പ്രശംസകൾ നേടിയ മേൽവിലാസം, അപ്പോത്തിക്കിരി എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാംദാസ് ഒരുക്കുന്ന പുതിയ ചിത്രവുമാണ് ‘ഇളയരാജ’. നായകനായി എത്തുന്ന ഗിന്നസ് പക്രുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ് റോൾ ആയിരിക്കും ഇളയരാജയിലേത്. അദ്ദേഹത്തിന്റെ അത്രമേൽ തീക്ഷണമായ അഭിനയമുഹൂർത്തങ്ങൾക്കാണ് ഈ ചിത്രം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

 

 

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സെക്കൻറ് ലുക് പോസ്റ്ററിലൂടെയാണ് നായകനായ ഗിന്നസ് പക്രുവിനെ സംവിധായകൻ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചത്. ‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന അടിക്കുറിപ്പോടെയാണ് ആ പോസ്റ്റർ സംവിധായകൻ പോസ്റ്റ് ചെയ്തത്. ഇതിനോടകം ഒരുപാട് പോസ്റ്ററുകൾ ഈ ചിത്രത്തിന്റേതായി പുറത്തുവരുമ്പോൾ ഗിന്നസ് പക്രുവിന്റെ പക്വതയാർന്ന മേക്ക് ഒാവറാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. പക്രുവിനോടൊപ്പം ഗോകുൽ സുരേഷും ഒരു പ്രധാന വേഷം ചെയ്യുന്നു. മൂവി മ്യൂസിക്കല്‍ കട്ട്‌സ് ആണ് ചിത്രം നിർമിക്കുന്നത്.